Sections

ഉത്സവ ആനുകൂല്യങ്ങൾക്കൊപ്പം എക്സ്‌ക്ലൂസീവ് വാറന്റിയുമായി ഗോദ്റെജ് അപ്ലയൻസസ്

Saturday, Nov 07, 2026
Reported By Admin
Godrej Appliances Offers 5-Year Comprehensive Warranty

കൊച്ചി: ഉത്സവ സീസണിൽ വീട്ടുപകരണങ്ങൾ മാറ്റുവാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി അഞ്ച് വർഷത്തെ കോംപ്രിഹെൻസീവ് വാറന്റിയും ഓഫറുകളും പ്രഖ്യാപിച്ച് ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് വിഭാഗം. തിരഞ്ഞെടുക്കപ്പെട്ട എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കൂളറുകൾ, മൈക്രോവേവ് ഓവനുകൾ, ഡീപ്പ് ഫ്രീസറുകൾ എന്നിവയ്ക്ക് യാതൊരുവിധ മറഞ്ഞിരിക്കുന്ന നിരക്കുകളുമില്ലാതെയാണ് കമ്പനി ഈ വാറന്റി ലഭ്യമാക്കുന്നത്. ഫ്ലെക്സിബിൾ ഫിനാൻസിംഗ് ഓപ്ഷനുകളും ക്യാഷ്ബാക്ക് സ്കീമുകളും ഉൾപ്പെടുന്ന ആകർഷകമായ ഉത്സവ ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

വലിയ കപ്പാസിറ്റിയുള്ള വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ഉയർന്ന കാര്യക്ഷമതയുള്ള എയർ കണ്ടീഷണറുകൾ തുടങ്ങിയ പ്രീമിയം ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറുകയാണ്. ക്യാഷ്ബാക്കുകളും എളുപ്പത്തിലുള്ള ഇഎംഐകളും ഉൾപ്പെടുന്ന ദീപാവലി ഓഫറുകൾ പുതിയ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. മെട്രോ നഗരങ്ങൾക്ക് പുറമെ രണ്ടും മൂന്നും നിര നഗരങ്ങളിലെ ഉപഭോക്താക്കളും ഗുണനിലവാരമുള്ള പ്രീമിയം അനുഭവങ്ങൾ തേടുന്നതിനാൽ സാധാരണ ഉൽപ്പന്നങ്ങളുടെ വിൽപനയിലും മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്.

ഉപഭോക്താക്കൾ സാധാരണയായി ദീർഘകാല ഉപയോഗം മുന്നിൽക്കണ്ടാണ് വീട്ടുപകരണങ്ങൾ വാങ്ങുന്നതെന്നും ഇത് ലക്ഷ്യം വെച്ചുകൊണ്ടാണ് അഞ്ച് വർഷത്തെ കോംപ്രിഹെൻസീവ് വാറന്റി വാഗ്ദാനം കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്നും ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസ്സ് ഹെഡ് കമൽ നന്ദി പറഞ്ഞു. മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്ന നിര, ഗോദ്റെജ് പ്രോമിസ്, അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖല എന്നിവയുടെ പിൻബലത്തിൽ ഈ ഉത്സവ സീസണിൽ 40 ശതമാനത്തിലധികം വിൽപ്പന വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.