Sections

ഇന്ത്യയിൽ ഗസ് ജീൻസിന്റെ എക്സ്‌ക്ലൂസീവ് ഓഫ്ലൈൻ റീട്ടെയിൽ പങ്കാളിയായി ഷോപ്പേഴ്സ് സ്റ്റോപ്പ്

Saturday, Nov 07, 2026
Reported By Admin
Shoppers Stop Partners with GUESS Jeans in India

മുംബൈ: അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡായ ഗസ് ജീൻസുമായി (Guess Jeans) ഇന്ത്യയിൽ പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഷോപ്പേഴ്സ് സ്റ്റോപ്പ്. രാജ്യത്തെ ദേശീയതലത്തിലുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോർ ശൃംഖലകളിൽ ഗസ് ജീൻസിന്റെ എക്സ്ക്ലൂസീവ് പങ്കാളിയായിരിക്കും ഷോപ്പേഴ്സ് സ്റ്റോപ്പ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിൽപ്പന തുടരുമെങ്കിലും ഇന്ത്യയിലെ ഷോപ്പേഴ്സ് സ്റ്റോപ്പിന്റെ തിരഞ്ഞെടുത്ത സ്റ്റോറുകളിലൂടെ ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാനാകും.

മുംബൈ, താനെ, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, പട്ന, ഡൽഹി എന്നിവിടങ്ങളിലെ ഏഴ് ഷോപ്പേഴ്സ് സ്റ്റോപ്പ് സ്റ്റോറുകളിലാണ് ഗസ് ജീൻസ് അവതരിപ്പിച്ചിരിക്കുന്നത്. ജെൻ സി ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ബ്രാൻഡിന്റെ ഡെനിം വസ്ത്രശേഖരങ്ങൾ ആഗോള സ്ട്രീറ്റ് ഫാഷൻ, വ്യക്തിത്വം, സ്വയംപ്രകാശനം എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്. അന്താരാഷ്ട്ര, പ്രീമിയം ഫാഷൻ ബ്രാൻഡുകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 500ലധികം പ്രീമിയം ബ്രാൻഡുകളാണ് ഷോപ്പേഴ്സ് സ്റ്റോപ്പിന്റെ ശേഖരത്തിലുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.