- Trending Now:
ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായുള്ള വൈവിധ്യമാർന്ന ബിസിനസ് സംരംഭമായ ഇബിജി ഗ്രൂപ്പ് ഉന്നത നേതൃത്വതലത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഗീതാഞ്ജലി ഗുസൈനെ ഗ്രൂപ്പ് ചീഫ് ട്രാൻസ്ഫോർമേഷൻ ഓഫീസറായും, രാകേഷ് കുമാർ ശർമയെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും നിയമിച്ചു. ഗ്രൂപ്പിൽ നേരത്തെ പ്രവർത്തിച്ചുവരികയായിരുന്ന ഓംകാർ നാവ്ഗെയെ ഗ്രൂപ്പ് ചീഫ് സെയിൽസ് ഓഫീസറായി സ്ഥാനക്കയറ്റം നൽകി.
റീട്ടെയിൽ, ഉപഭോക്തൃ ബിസിനസ് മേഖലകളിലായി 25 വർഷത്തിലേറെ പരിചയമുള്ള രാകേഷ് കുമാർ ശർമ ഐഐഎം കോഴിക്കോട്, ഐഎസ്ബി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുമാണ് പഠനം പൂർത്തിയാക്കിയത്. വിവിധ മേഖലകളിലായി 22 വർഷത്തെ പ്രവർത്തന പരിചയമുള്ള ഗീതാഞ്ജലി ഗുസൈൻ സ്ഥാപനത്തിന്റെ പ്രവർത്തനരീതി, ഭരണസംവിധാനം, ജീവനക്കാരുടെ ശേഷി വികസനം എന്നിവയുടെ ചുമതല വഹിക്കും. വിൽപ്പന, തന്ത്രപ്രധാന പങ്കാളിത്തം, ബിസിനസ് വികസനം എന്നിവയിൽ പരിചയമുള്ള ഓംകാർ നാവ്ഗെ, ഗ്രൂപ്പിന്റെ വിൽപ്പനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഇലക്ട്രിക് മൊബിലിറ്റി, ഗൃഹോപകരണങ്ങൾ, വെൽനസ്, ലൈഫ്സ്റ്റൈൽ, ഭക്ഷ്യ-പാനീയ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഇബിജി ഗ്രൂപ്പിന്റെ വളർച്ചയും പ്രവർത്തനക്ഷമതയും ശക്തിപ്പെടുത്തുകയാണ് നിയമനങ്ങളുടെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.