Sections

ദീപാവലി ഹ്രസ്വചിത്രവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Thursday, Nov 05, 2026
Reported By Admin
South Indian Bank Diwali Campaign Gets 2 Crore Views

'ബന്ധങ്ങളിൽ നിക്ഷേപിക്കാം' എന്ന ബ്രാൻഡ് പ്രമേയത്തെ അടിസ്ഥാനമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക് തങ്ങളുടെ പുതിയ ദീപാവലി ക്യാംപെയിൻ പരസ്യചിത്രം പുറത്തിറക്കി. പരമ്പരാഗത ആഘോഷങ്ങൾക്കപ്പുറം പരസ്പരം പങ്കുവെക്കുന്ന സന്തോഷവും സ്നേഹവുമാണ് ദീപാവലിയുടെ യഥാർത്ഥ വെളിച്ചമെന്ന സന്ദേശമാണ് ഈ ഹ്രസ്വചിത്രം മുന്നോട്ടുവെക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ രണ്ട് കോടിയിലധികം കാഴ്ചക്കാരുമായി മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

ഒരു ദീപാവലി ഓപ്പൺ മൈക്ക് വേദിയുടെ പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ''ദീപാവലിക്ക് മധുരപലഹാരങ്ങളിൽ വെച്ച് ഏറ്റവും മധുരമുള്ളത് എന്താണ്? ഉത്സവ വിളക്കുകളെക്കാൾ കൂടുതൽ പ്രകാശിക്കുന്നത് എന്താണ്? പൂത്തിരികളേക്കാൾ കൂടുതൽ തിളങ്ങുന്നത് എന്താണ്?'' എന്നിങ്ങനെ കൗതുകമുണർത്തുന്ന ചില ചോദ്യങ്ങളിലൂടെ പ്രധാന കഥാപാത്രം പ്രേക്ഷകരുമായി സംവദിക്കുന്നു. തുടർന്ന് കാരുണ്യത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും കഥകൾ പറയുന്ന മൂന്ന് ഹൃദയസ്പർശിയായ നിമിഷങ്ങൾ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

മധുരപലഹാരങ്ങളും വിളക്കുകളും പടക്കങ്ങളും ദീപാവലിയുടെ ഭാഗമാണെങ്കിലും, പരസ്പരം നമ്മൾ നൽകുന്ന സന്തോഷമാണ് ഈ ഉത്സവത്തിലെ ഏറ്റവും തിളക്കമുള്ള ഭാഗമെന്ന വ്യക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മറാത്തി എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാണ്. വിവിധ പ്രദേശങ്ങളിലെയും ഭാഷാ വിഭാഗങ്ങളിലെയും ജനങ്ങളിലേക്ക് എത്തിച്ചേരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാം പങ്കിടുന്ന ബന്ധങ്ങളിലൂടെ ആഘോഷിക്കുമ്പോൾ ഓരോ ഉത്സവവും കൂടുതൽ അർത്ഥവത്താകുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 'ഖുഷിയാ ബഡാഓ, ദിവാലി മനാഓ' എന്ന ക്യാംപെയിൻ പരസ്പരം കരുതൽ നൽകുന്നതിന്റെ സന്തോഷത്തെയാണ് ആഘോഷിക്കുന്നത്. ബന്ധങ്ങളിൽ നിക്ഷേപിക്കുന്നതാണ് ഏത് കാര്യത്തേക്കാളും അർത്ഥവത്തായ നിക്ഷേപം എന്ന ഞങ്ങളുടെ വിശ്വാസത്തെ ഊന്നിയുള്ളതാണ് ഈ ഹ്രസ്വചിത്രം.' സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ. പറഞ്ഞു

'ഞങ്ങളുടെ ഉപഭോക്താക്കളുമായി കാലങ്ങളായി കെട്ടിപ്പടുത്ത വിശ്വാസത്തിനും ബന്ധങ്ങൾക്കും സൗത്ത് ഇന്ത്യൻ ബാങ്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ദൈനംദിന ബാങ്കിംഗിനപ്പുറം പരസ്പര സ്നേഹവും കരുതലുമാണ് ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നത്. കൊച്ചു കൊച്ചു സ്നേഹപ്രകടനങ്ങളിലൂടെ സന്തോഷം കണ്ടെത്താനാണ് ഈ ദീപാവലി ചിത്രത്തിലൂടെ ഞങ്ങൾ ആഹ്വാനം ചെയ്യുന്നത്.' സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ഡോ. രമേശ് കെ.പി. പറഞ്ഞു

അർത്ഥവത്തായ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നതിനും കൂട്ടായ്മകളെ ആഘോഷിക്കുന്നതിനുമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഈ ക്യാംപെയിൻ പ്രതിഫലിപ്പിക്കുന്നത്. ഇത് ബാങ്കിന്റെ പതിവ് പരസ്യ ശൈലികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു.

പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ പരസ്യചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശരത് പ്രകാശും സംവിധാനം ചെയ്തിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ടുമാണ്. പ്രശസ്ത സംഗീത സംവിധായകൻ ശിവഹരി വർമ്മയാണ് സംഗീതം നൽകിയിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.