Sections

'സ്മാർട്ട് ബ്ലാക്ക്' ഷാംപൂ ഹെയർ കളറുമായി ഗോദ്റെജിന്റെ ഹെയർ ലാബ്

Thursday, Nov 05, 2026
Reported By Admin
Godrej Hair Lab Launches Smart Black Shampoo Hair Colour

കൊച്ചി: കൈയുറകൾ, ബ്രഷ്, മിക്സിംഗ് ബൗളുകൾ എന്നിവയുടെ സഹായമില്ലാതെ വെറും കൈകൾ കൊണ്ട് നേരിട്ട് തലമുടിയിൽ പുരട്ടാൻ സാധിക്കുന്ന 'സ്മാർട്ട് ബ്ലാക്ക്' ഷാംപൂ ഹെയർ കളർ ഗോദ്റെജിന്റെ ഹെയർ ലാബ് വിപണിയിൽ അവതരിപ്പിച്ചു. ഹെയർ കളറിംഗ് പ്രക്രിയ തികച്ചും എളുപ്പമാക്കുന്ന ഈ ഉൽപ്പന്നം മൾട്ടി-യൂസ് ട്യൂബ് ഫോർമാറ്റിലാണ് എത്തിച്ചിരിക്കുന്നത്.

ഹെയർ ലാബിന്റെ സ്വന്തം പേറ്റന്റഡ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഈ ഹെയർ കളറിൽ പെറോക്സൈഡോ അമോണിയയോ അടങ്ങിയിട്ടില്ല. കൂടാതെ അലോവേര, ഗാലിക് ആസിഡ് എന്നിവയുടെ ഗുണങ്ങളും ഇതിലുണ്ട്. നനച്ച കൈകൾ കൊണ്ട് ഉണങ്ങിയ മുടിയിൽ ഈ കളർ പുരട്ടി 3 മിനിറ്റിനുള്ളിൽ കൈകൾ കഴുകാവുന്നതാണ്. വെറും 15 മിനിറ്റിനുള്ളിൽ 100 ശതമാനം നരച്ച മുടിയും കവർ ചെയ്ത് സ്വാഭാവിക കറുപ്പ് നിറം നൽകാൻ ഇതിന് സാധിക്കും.

ചർമ്മത്തിൽ കറ പുരളാത്ത രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ഉൽപ്പന്നത്തിന്റെ 80എംഎൽ ട്യൂബിന് 229 രൂപയാണ് വില. ആമസോൺ, ബ്ലിങ്കിറ്റ് തുടങ്ങിയ പ്രമുഖ ഇ-കോമേഴ്സ്, ക്വിക്-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.