Sections

പോളിക്യാബ് രണ്ട് പുതിയ ബി.എൽ.ഡി.സി ഫാനുകൾ പുറത്തിറക്കി

Wednesday, Nov 04, 2026
Reported By Admin
Polycab Launches Two New BLDC Ceiling Fans for Diwali

കൊച്ചി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രമുഖ ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമ്മാതാക്കളായ പോളികാബ് മികച്ച പുതിയ രണ്ട് ബി.എൽ.ഡി.സി ഫാനുകൾ പുറത്തിറക്കി.'പോളികാബ് ഏറോഫെയിം ബി.എൽ.ഡി.സി ഫാൻ', 'പോളികാബ് വിസി പ്രൈം ബി.എൽ.ഡി.സി ഫാൻ' എന്നിവയാണ് ഈ ഉത്സവ സീസണിൽ വീടുകൾക്ക് കൂടുതൽ ഭംഗിയും മികച്ച വായുസഞ്ചാരവും നൽകാനായി വിപണിയിലെത്തിച്ചിരിക്കുന്നത്.

ആധുനിക വീടുകൾക്ക് അനുയോജ്യമായ മനോഹരമായ ഡിസൈനിലാണ് പോളികാബ് ഏറോഫെയിം എത്തുന്നത്. 5-സ്റ്റാർ ബി.എൽ.ഡി.സി മോട്ടോർ, 25-സ്പീഡ് കൺട്രോൾ, സ്റ്റൈലിഷ് യു.വി ട്രിംസ്, 8-എൽ.ഇ.ഡി സ്പീഡ് ഇൻഡിക്കേറ്റർ, റിമോട്ട് കൺട്രോൾ സംവിധാനം എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. തണുപ്പുകാലത്തും എ.സി മുറികളിലും ഉപയോഗിക്കാൻ അനുയോജ്യമായ റിവേഴ്സ് മോഡ് ഫീച്ചറും ഇതിലുണ്ട്. ഷാംപെയ്ൻ ഗോൾഡ്, മിഡ്നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, എസ്പ്രെസ്സോ ബ്രൗൺ, മാറ്റ് ബ്ലാക്ക് കോപ്പർ, മേപ്പിൾ വുഡ്, മാറ്റ് വൈറ്റ് ക്രോം, എവറസ്റ്റ് വൈറ്റ് റോസ് ഗോൾഡ്തുടങ്ങി വിവിധ പ്രീമിയം നിറങ്ങളിൽ ലഭ്യമായ ഈ ഫാൻ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും അടുത്തുള്ള റീട്ടെയിൽ സ്റ്റോറുകളിലും വാങ്ങാൻ സാധിക്കും.

ദൈനംദിന ജീവിതത്തിന് കൂടുതൽ അനുയോജ്യമാകുന്ന 1200എംഎം മോഡലാണ് പോളികാബ് വിസി പ്രൈം ബി.എൽ.ഡി.സി സീലിംഗ് ഫാൻ. ബി.ഇ.ഇ 5-സ്റ്റാർ റേറ്റിംഗുള്ള ഈ ഫാനിൽ ആവശ്യാനുസരണം വേഗത വർദ്ധിപ്പിക്കുന്ന 'ബൂസ്റ്റ് മോഡ്', സുഖകരമായ ഉറക്കത്തിനായി വേഗത കുറയ്ക്കുന്ന 'സ്ലീപ്പ് മോഡ്', സ്വാഭാവിക കാറ്റ് നൽകുന്ന 'ബ്രീസ് മോഡ്' എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റിമോട്ട് കൺട്രോൾ, റിവേഴ്സ് മോഡ് എന്നിവയോടെ മാറ്റ് ബ്ലാക്ക്, മാറ്റ് വൈറ്റ് ഫിനിഷുകളിൽ ലഭ്യമായ ഈ ഫാൻ ഇ-കോമേഴ്സ് സൈറ്റുകൾ വഴി സ്വന്തമാക്കാം.

രണ്ട് ഫാനുകൾക്കും 3 വർഷത്തെ വാറന്റിയും, ഇ-രജിസ്ട്രേഷൻ വഴി അധികമായി 1 വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.