Sections

എച്ച്എംഡി വൈബ് ടു പ്രോ 5ജി ഫോൺ പുറത്തിറക്കി: ഒക്ടോബർ എട്ട് മുതൽ ഫ്‌ലിപ്കാർട്ടിലൂടെ വാങ്ങാം

Friday, Oct 02, 2026
Reported By Admin
HMD Vibe 2 Pro 5G Launched in India at ₹14,999

കൊച്ചി: എച്ച്എംഡി വൈബ് ടു ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എച്ച്എംഡി വൈബ് ടു പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 5ജി പിന്തുണയുള്ള മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ഇന്ത്യയിൽ എച്ച്എംഡി വൈബ്2 5ജിക്ക് ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പ്രകടനം, ക്യാമറ, ഡിസ്പ്ലേ, ബാറ്ററി എന്നിവയിൽ മെച്ചപ്പെടുത്തലുകളോടെയാണ് എച്ച്എംഡി വൈബ്2 പ്രോ 5ജി എത്തുന്നത്. എച്ച്എംഡി വൈബ് ടു പ്രോ 5ജിയും എച്ച്എംഡി വൈബ് ടു 5ജിയുടെ പുതിയ വൈൻ റെഡ് പതിപ്പും ഒക്ടോബർ എട്ട് മുതൽ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാം. 6 ജിബി റാം, 128 ജിബി പതിപ്പിന് 14,999 രൂപയും 8 ജിബി റാം, 128 ജിബി പതിപ്പിന് 16,999 രൂപയുമാണ് പ്രാരംഭ വില.

ഫോട്ടോഗ്രഫി, ഗെയിമിങ്, മൾട്ടി ടാസ്കിംഗ്, ബ്രൗസിംഗ് ഉൾപ്പടെയുള്ള ദൈനംദിന ആവശ്യങ്ങൾ മുൻനിർത്തിയാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 5ജി പ്ലാറ്റ്ഫോം, നവീകരിച്ച ക്യാമറ, ഫുൾ എച്ചഡി പ്ലസ് 120 ഹെർട്സ് ഡിസ്പ്ലേ, 33 വാട്ട് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം.

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682വിന്റെ പിൻ ക്യാമറയും 2 മെഗാപിക്സൽ മൈക്രോ സെൻസറുമാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി, ലൈറ്റ് സെൻസറുകൾ, ഇരട്ട സ്പീക്കറുകൾ, ഇരട്ട മൈക്രോഫോണുകൾ, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഫോണിലുണ്ട്. സിൽവർ മിസ്റ്റ്, അക്വാ ഗ്രീൻ, കോസ്മിക് പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിൽ എച്ച്എംഡി വൈബ് ടു പ്രോ 5ജി ലഭിക്കും.

സർവം എഐയുടെ ഇൻഡസ് എഐ 22 ഇന്ത്യൻ ഭാഷകൾക്ക് പിന്തുണ നൽകുന്നു. ഇന്ത്യയുടെ സാംസ്കാരിക പശ്ചാത്തലം മുൻനിർത്തിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ സെർവറുകളും ഡാറ്റയും ഇന്ത്യയിലാണ് സൂക്ഷിക്കുന്നത്.

രാജ്യത്തുടനീളം 200ലേറെ സർവീസ് സെന്റുകളും എച്ച്എംഡിക്കുണ്ട്. 18,000ലേറെ പിൻകോഡുകളിൽ പിക്കപ്പ്, ഡെലിവറി സൗകര്യവും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.