Sections

Consistency: ശക്തമായ ഒരു മൈക്രോ ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിനുള്ള താക്കോൽ

Wednesday, Nov 04, 2026
Reported By Prasanth Sukumaran
Consistency: The Key to Building a Strong Micro Brand

ഇതുവരെ നമ്മൾ ഒരു Micro Brand നിർമ്മിക്കാൻ വേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. Brand പോലെ പ്രവർത്തിക്കുക. Video ചെയ്യുക. എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക. Public Speaking പഠിക്കുക. Interview നൽകുകയും നടത്തുകയും ചെയ്യുക. ശരിയായ Environment നിർമ്മിക്കുക. Community & Network വളർത്തുക. Proof ശേഖരിക്കുക. ഇവയെല്ലാം കേൾക്കാൻ നല്ലതാണ്. പക്ഷേ ഇവയിൽ ഏതെങ്കിലും ഒന്ന് കുറച്ച് ദിവസം ചെയ്തതുകൊണ്ട് മാത്രം Brand ഉണ്ടാകില്ല. ഇവയെല്ലാം ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കഴിവുണ്ട്. Consistency. അഥവാ- തുടർച്ചയായി ചെയ്യാനുള്ള കഴിവ്.

വിജയത്തിന്റെ രഹസ്യം പലപ്പോഴും പുതിയ കാര്യത്തിലല്ല

Brand Building-ൽ പലരും പുതിയ strategies അന്വേഷിക്കും. ''ഇനി എന്ത് ചെയ്യാം?'' ''പുതിയ Marketing Idea എന്താണ്?'' ''പുതിയ Platform ഏതാണ്?'' പക്ഷേ പലപ്പോഴും പ്രശ്നം പുതിയ ആശയം ഇല്ലാത്തതല്ല. നമുക്ക് ഇതിനകം അറിയാവുന്ന ശരിയായ കാര്യങ്ങൾ മതിയായ കാലം തുടർച്ചയായി ചെയ്യാത്തതാണ്.

ഒരു നല്ല Video ചെയ്തു. പിന്നെ രണ്ട് മാസം ഒന്നുമില്ല. ഒരു Article എഴുതി. പിന്നെ വീണ്ടും എഴുതിയില്ല. Customer Feedback ചോദിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ നിർത്തി. Community ആരംഭിച്ചു. ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ ശ്രദ്ധ കുറഞ്ഞു. ഇങ്ങനെ Brand നിർമ്മിക്കാൻ കഴിയില്ല. Brand Building-ന് brilliance-നേക്കാൾ പലപ്പോഴും Consistency ആണ് ആവശ്യം.

Result വരാൻ സമയം വേണം

ഇന്ന് Video ചെയ്താൽ നാളെ Customer വരണമെന്നില്ല. ഇന്ന് Article എഴുതിയാൽ അടുത്ത ദിവസം Authority ലഭിക്കണമെന്നില്ല. ഒരു മാസം Community-യിൽ Value നൽകിയാൽ അടുത്ത മാസം ആയിരം Loyal Customers ഉണ്ടാകണമെന്നില്ല. Brand എന്നത് സമയമെടുത്ത് രൂപപ്പെടുന്ന ഒന്നാണ്. വീണ്ടും വീണ്ടും ഒരേ Quality. വീണ്ടും വീണ്ടും ഒരേ Promise. വീണ്ടും വീണ്ടും നല്ല Experience. വീണ്ടും വീണ്ടും Useful Communication. ഇവ വർഷങ്ങളോളം Market അനുഭവിക്കുമ്പോഴാണ് Brand രൂപപ്പെടുന്നത്.

ചെറിയ തുടക്കത്തിൽ നിന്ന് വലിയ വിശ്വാസത്തിലേക്ക് - V-Guard

1977-ൽ കൊച്ചിയിൽ Voltage Stabilizer നിർമ്മിച്ച് വിൽക്കുന്ന ചെറിയൊരു സംരംഭമായിട്ടാണ് V-Guard-ന്റെ തുടക്കം. ആ തുടക്കം ഇന്നത്തെ വലിയ Brand-ന്റെ വലുപ്പവുമായി താരതമ്യം ചെയ്താൽ വളരെ ചെറുതായിരുന്നു. പക്ഷേ ചെറിയ തുടക്കം എന്നത് ചെറിയ ഭാവി എന്നർത്ഥമല്ല. Product Quality, Customer Reach, Distribution, Innovation, പുതിയ Product Categories എന്നിവയിൽ വർഷങ്ങളോളം പ്രവർത്തിച്ചുകൊണ്ടാണ് V-Guard വളർന്നത്.

ഇവിടെ നമ്മൾ പഠിക്കേണ്ടത്: ഒരു ചെറിയ തുടക്കം നിങ്ങളെ ചെറിയ Brand ആയി മാത്രം നിർത്തണമെന്നില്ല. ഇന്ന് നിങ്ങൾക്ക് ഒരു Product മാത്രമായിരിക്കാം. ഒരു ചെറിയ Team മാത്രമായിരിക്കാം. ഒരു ചെറിയ Market മാത്രമായിരിക്കാം. പക്ഷേ അതിൽ നിങ്ങൾ എത്ര സ്ഥിരതയോടെ പ്രവർത്തിക്കുന്നു എന്നതാണ് ഭാവിയിലെ Brand-ന്റെ വലുപ്പത്തെ സ്വാധീനിക്കുന്നത്.

ഒരേ Brand Voice വർഷങ്ങളോളം - Amul

Amul-ന്റെ യാത്രയും Consistency-യുടെ മികച്ച ഉദാഹരണമാണ്. പ്രത്യേകിച്ച് Amul Girl ഉപയോഗിച്ചുള്ള ദീർഘകാല Advertising Communication നോക്കുക. കാലം മാറി. വിഷയങ്ങൾ മാറി. രാജ്യം മാറി. Media മാറി. പക്ഷേ Brand-ന്റെ പരിചിതമായ Style, Humour, Visual Identity എന്നിവ തുടർന്നു. ഇതാണ് Brand Memory. ഒരു Advertisement കൊണ്ടല്ല. ഒരു Campaign കൊണ്ടല്ല. വർഷങ്ങളായി Market-ന്റെ മുന്നിൽ ഒരേ Brand Identity ആവർത്തിച്ചുകൊണ്ടാണ് ആളുകളുടെ മനസ്സിൽ ഒരു പരിചയം രൂപപ്പെടുന്നത്.

അതുകൊണ്ട് Micro Brand owner ഒരു കാര്യം ഓർക്കണം: നിങ്ങളുടെ Message എല്ലാ ആഴ്ചയും മാറ്റേണ്ടതില്ല. നിങ്ങളുടെ Identity എല്ലാ മാസവും മാറ്റേണ്ടതില്ല. Market-ന് നിങ്ങളെ തിരിച്ചറിയാൻ സമയം നൽകുക. Consistency Recognition സൃഷ്ടിക്കും. Recognition Memory സൃഷ്ടിക്കും. Memory Brand-നെ ശക്തമാക്കും.

ഒരേ Experience വീണ്ടും വീണ്ടും - Starbucks

Starbucks ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന Brand ആണ്. പക്ഷേ അതിന്റെ തുടക്കം Seattle-യിലെ ചെറിയൊരു Store-ൽ നിന്നായിരുന്നു. ഇന്ന് കാണുന്ന വലിയ Brand ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. Coffee. Store Experience. Customer Interaction. People. Process. Brand Environment. ഇവയെല്ലാം വർഷങ്ങളോളം രൂപപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ആവർത്തിക്കുകയും ചെയ്താണ് വളർച്ച വന്നത്.

ഇവിടെ നമ്മൾ പഠിക്കേണ്ടത്: ഒരു വലിയ Brand പലപ്പോഴും വലിയൊരു ആശയത്തിൽ നിന്ന് മാത്രം ഉണ്ടാകുന്നതല്ല; ചെറിയ അനുഭവങ്ങൾ സ്ഥിരമായി ആവർത്തിക്കാൻ കഴിയുന്നതിൽ നിന്നാണ്. ലോകം ഇന്ന് കാണുന്നത് വളർന്ന Starbucks ആണ്. പക്ഷേ ആ Brand നിർമ്മിക്കപ്പെട്ടത് വർഷങ്ങളായുള്ള ചെറിയ പ്രവർത്തനങ്ങളുടെ കൂട്ടിച്ചേർക്കലിലൂടെയാണ്.

മൂന്ന് Brand-ുകൾ നൽകുന്ന ഒരേ പാഠം

V-Guard നമ്മളോട് പറയുന്നു: ചെറിയ തുടക്കം ഒരു പരിമിതി അല്ല.

Amul നമ്മളോട് പറയുന്നു: ഒരേ Brand Voice വർഷങ്ങളോളം തുടരുമ്പോൾ ശക്തമായ Memory ഉണ്ടാകാം.

Starbucks നമ്മളോട് പറയുന്നു: ഒരേ Brand Experience വീണ്ടും വീണ്ടും നൽകാൻ കഴിയുമ്പോൾ ചെറിയ Business വലിയ Brand ആയി വളരാം.

മൂന്നിലും പൊതുവായുള്ളത്: Time + Repetition + Improvement. അതാണ് Consistency.

നിങ്ങൾക്ക് തോന്നുന്നതിന് മുമ്പ് നിർത്തരുത്

പലരും Result കാണാത്ത സമയത്താണ് നിർത്തുന്നത്. അവർ കരുതും: ''ഇത് Work ചെയ്യുന്നില്ല.'' പക്ഷേ ചിലപ്പോൾ അത് Work ചെയ്യാത്തതല്ല. ഇനിയും Work ചെയ്യാൻ വേണ്ടത്ര സമയം നൽകിയിട്ടില്ല.

ഒരു വിത്ത് നട്ടതിന് ശേഷം ദിവസവും മണ്ണ് തുറന്ന്: ''വേര് വന്നോ?'' ''ചെടി വന്നോ?'' എന്ന് നോക്കിയാൽ അത് വളരില്ല. വെള്ളം കൊടുക്കണം. പരിപാലിക്കണം. സമയം നൽകണം. Brand Building-ലും അതുതന്നെയാണ്. ശരിയായ പ്രവർത്തനം + മതിയായ സമയം = വളർച്ച.

Consistency എന്നത് Motivation അല്ല

Motivation ഉള്ള ദിവസം എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയും. Excitement ഉള്ളപ്പോൾ Video ചെയ്യാം. പുതിയ Programme ആരംഭിക്കുമ്പോൾ Energy ഉണ്ടാകും. പക്ഷേ യഥാർത്ഥ Consistency പരീക്ഷിക്കപ്പെടുന്നത്: Excitement കുറഞ്ഞപ്പോൾ. Views കുറഞ്ഞപ്പോൾ. Customers പ്രതികരിക്കാത്തപ്പോൾ. നിങ്ങൾക്ക് Bore തോന്നുമ്പോൾ. അവിടെയാണ് ചോദ്യം: ''ഇന്നും ഞാൻ ചെയ്യുമോ?'' അതിന്റെ ഉത്തരമാണ് നിങ്ങളുടെ Brand-ന്റെ ഭാവി തീരുമാനിക്കുന്നത്.

Boredom സഹിക്കാൻ കഴിയണം

ഒരു Skill Master ചെയ്യുന്നതിന്റെ വലിയൊരു ഭാഗം ആവർത്തനമാണ്. വീണ്ടും ചെയ്യുക. വീണ്ടും ചെയ്യുക. വീണ്ടും ചെയ്യുക. ആദ്യത്തെ Video exciting ആയിരിക്കും. അമ്പതാമത്തെ Video ചെയ്യുമ്പോൾ അതേ excitement ഉണ്ടാകണമെന്നില്ല. ആദ്യ Customer Testimonial കിട്ടുമ്പോൾ സന്തോഷമുണ്ടാകും. നൂറാമത്തെ Testimonial collect ചെയ്യുമ്പോൾ അത് Routine പോലെ തോന്നാം. ആദ്യ Workshop ആവേശം നൽകും. പത്താമത്തെ Workshop-ന്റെ Preparation ആവർത്തനമായി തോന്നാം.

ഇവിടെയാണ് പലരും വഴിമാറുന്നത്. പുതിയ കാര്യങ്ങൾ നമ്മുക്ക് സ്വാഭാവികമായി കൂടുതൽ ആവേശം നൽകാം. ഒരേ പ്രവൃത്തി വീണ്ടും വീണ്ടും ചെയ്യുമ്പോൾ ആ പുതുമ കുറയും. പക്ഷേ Brand നിർമ്മിക്കുന്നത് എപ്പോഴും exciting ആയ കാര്യങ്ങളിൽ നിന്ന് മാത്രമല്ല. Boring ആയ ശരിയായ കാര്യങ്ങൾ വർഷങ്ങളോളം ചെയ്യുന്നതിൽ നിന്നുമാണ്.

Repetition-നെ ശത്രുവായി കാണരുത്

Brand Building-ൽ Repetition വളരെ പ്രധാനമാണ്. ഒരേ Message വീണ്ടും പറയേണ്ടിവരും. ഒരേ Brand Promise വീണ്ടും തെളിയിക്കണം. ഒരേ Customer Standard വീണ്ടും പാലിക്കണം. ഒരേ Quality വീണ്ടും നൽകണം. ഒരേ Category-യെക്കുറിച്ച് വർഷങ്ങളോളം സംസാരിക്കേണ്ടിവരും.

ഒരു ഘട്ടത്തിൽ നിങ്ങൾക്ക് തോന്നാം: ''ഇത് ഞാൻ മുമ്പ് പറഞ്ഞതല്ലേ?'' അതെ. പക്ഷേ Customer അത് ആദ്യമായിട്ടായിരിക്കാം കാണുന്നത്. അല്ലെങ്കിൽ പത്താമത്തെ തവണ കണ്ടപ്പോഴായിരിക്കാം അത് അവന്റെ മനസ്സിൽ പതിയുന്നത്. അതുകൊണ്ട്: നിങ്ങൾക്ക് Bore ആയ Message Market-ന് ഇനിയും Familiar ആകുന്ന ഘട്ടത്തിലായിരിക്കാം.

Consistency ഇല്ലെങ്കിൽ Brand Memory ഉണ്ടാകില്ല

ഒരിക്കൽ കാണപ്പെട്ടാൽ Customer നിങ്ങളെ മറക്കാം. വീണ്ടും കാണുമ്പോൾ പരിചിതനാകും. തുടർച്ചയായി Value ലഭിക്കുമ്പോൾ Trust വളരും. വർഷങ്ങളോളം Consistency കണ്ടാൽ Reputation ഉണ്ടാകും.

ഇത് ഇങ്ങനെ ഓർക്കാം: Repetition → Familiarity → Trust → Reputation → Brand

ശരിയായ Repetition ഒരു ദുർബലതയല്ല. അത് Brand Memory-യുടെ അടിത്തറയാണ്. വിജയിച്ച ശേഷം കൂടുതൽ ശ്രദ്ധ വേണം Consistency Result വരുന്നതിന് മുമ്പ് മാത്രം ആവശ്യമല്ല. Result വന്ന ശേഷമാണ് ചിലപ്പോൾ കൂടുതൽ ശ്രദ്ധ വേണ്ടത്. ചെറിയൊരു വിജയം കിട്ടുമ്പോൾ ചിലർ ചിന്തിക്കും: ''ഇനി ഞാൻ എത്തി.'' ''Market എന്നെ അറിയുന്നു.'' ''ഇനി ഇത്ര ശ്രദ്ധ വേണ്ട.'' അവിടെയാണ് അപകടം തുടങ്ങുന്നത്. Brand നിർമ്മിക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കാം. പക്ഷേ Reputation-നെ ബാധിക്കാൻ ചിലപ്പോൾ ഒരു വലിയ പിഴവ് മതി. Repeated Quality Failure. മോശം Customer Handling. തെറ്റായ Promise. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം.

ഇവ Trust-നെ വളരെ വേഗം ബാധിക്കും. അതുകൊണ്ട്: Brand ഉണ്ടാകുന്നതുവരെ മാത്രം Standard വേണ്ടതല്ല. Brand ആയ ശേഷമാണ് Standard കൂടുതൽ കർശനമായി പാലിക്കേണ്ടത്.

ഒരു Brand ഓരോ ദിവസവും വീണ്ടും Earn ചെയ്യേണ്ടതാണ്

ഇന്നലെ Customer നിങ്ങളെ വിശ്വസിച്ചു. നാളെയും അതേ വിശ്വാസം നിലനിർത്താൻ നിങ്ങൾ വീണ്ടും നല്ല Service നൽകണം. ഇന്നലെ Quality നൽകി. ഇന്നും നൽകണം. ഇന്നലെ പറഞ്ഞ സമയത്ത് Delivery നൽകി. നാളെയും പാലിക്കണം. Brand ഒരിക്കൽ നേടിയ Certificate അല്ല. ഓരോ ദിവസവും വീണ്ടും നേടേണ്ട Trust ആണ്.

Action ഇല്ലാത്ത അറിവിന് വില കുറവാണ്

Branding-നെക്കുറിച്ച് നൂറ് പുസ്തകങ്ങൾ വായിക്കാം. Courses attend ചെയ്യാം. Seminars കേൾക്കാം. Notes എഴുതാം. പക്ഷേ Action ഇല്ലെങ്കിൽ Result ഉണ്ടാകില്ല. അതുകൊണ്ട് Consistency-യോടൊപ്പം േേവണ്ട രണ്ടാമത്തെ വാക്ക്: Action. അതും ഒറ്റത്തവണ Action അല്ല. Repeated Action. ചെയ്യുക. Review ചെയ്യുക. Improve ചെയ്യുക. വീണ്ടും ചെയ്യുക. ഇതാണ് Growth Cycle.

Consistency എന്നത് ഒരിക്കലും മാറരുത് എന്നല്ല

Consistency എന്നത്: ''ഞാൻ തുടങ്ങിയത് ഇതാണ്. ഇനി എന്തായാലും ഇതുതന്നെ ചെയ്യണം.'' എന്നല്ല. Market മാറും. Customer മാറും. Technology മാറും. Strategy മാറ്റാം. Platform മാറ്റാം. Presentation മെച്ചപ്പെടുത്താം. പക്ഷേ Core Promise, Quality, Customer Commitment, Learning Habit എന്നിവയിൽ സ്ഥിരത വേണം. Consistency എന്നത് മാറ്റത്തെ നിരസിക്കൽ അല്ല. ലക്ഷ്യത്തിൽ സ്ഥിരതയും രീതിയിൽ മെച്ചപ്പെടുത്തലുമാണ്.

System ഉണ്ടെങ്കിൽ Consistency എളുപ്പമാകും

Willpower മാത്രം ആശ്രയിച്ചാൽ തുടർച്ച ബുദ്ധിമുട്ടാകും. അതുകൊണ്ട് System ഉണ്ടാക്കുക. Video ചെയ്യണമെങ്കിൽ Fixed Recording Day. Article എഴുതണമെങ്കിൽ Fixed Writing Day. Customer Feedback Service കഴിഞ്ഞ ഉടൻ ചോദിക്കുക. Community-ക്ക് Weekly Interaction. Proof-ന് Monthly Review. Learning-ന് Daily Fixed Time. ഇങ്ങനെ പ്രവർത്തനങ്ങളെ Calendar-ന്റെ ഭാഗമാക്കിയാൽ Consistency Motivation-നെ മാത്രം ആശ്രയിക്കേണ്ടതില്ല. System Consistency-നെ എളുപ്പമാക്കുന്നു.

Measure ചെയ്യുക

തുടർച്ചയായി ചെയ്യുന്നതുകൊണ്ട് മാത്രം പോരാ. മെച്ചപ്പെടുന്നുണ്ടോ എന്നും നോക്കണം. മാസംതോറും ചോദിക്കുക: എത്ര Videos ചെയ്തു? എത്ര Articles എഴുതി? എത്ര Reviews കിട്ടി? Community Active ആണോ? Reach വർധിച്ചോ? Enquiries വന്നോ? Sales-ൽ മാറ്റമുണ്ടോ? Customers എന്താണ് പറയുന്നത്? അപ്പോൾ Consistency Blind Repetition ആകില്ല. Consistent Action + Feedback + Improvement ആകും.

Small Minimum Standard ഉണ്ടാക്കുക

എല്ലാ ദിവസവും വലിയ Performance ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഒരു Minimum Standard തീരുമാനിക്കുക. ആഴ്ചയിൽ കുറഞ്ഞത് രണ്ട് Videos. മാസത്തിൽ ഒരു Article. ദിവസവും 30 Minutes Learning. ആഴ്ചയിൽ അഞ്ച് Customers-നോട് Feedback. മാസത്തിൽ ഒരു Networking Activity. ഇങ്ങനെ ചെറിയ Standards വലിയ Gaps ഒഴിവാക്കും.

ഒരിക്കൽ തെറ്റിയാൽ യാത്ര അവസാനിക്കുന്നില്ല

ഒരു ദിവസം Miss ആകാം. ഒരു Video Schedule നഷ്ടപ്പെടാം. ഒരു ആഴ്ചയിൽ Plan തെറ്റാം. അത് Failure അല്ല. പക്ഷേ തിരിച്ചുവരണം. Consistency എന്നത് ഒരിക്കലും വീഴാതിരിക്കുക എന്നല്ല. വീണാൽ വേഗത്തിൽ തിരിച്ചുവരാനുള്ള കഴിവാണ്.

നിങ്ങളുടെ Mood Brand-നെ നിയന്ത്രിക്കരുത്

''ഇന്ന് Mood ഇല്ല.'' ''ഇന്ന് Inspiration ഇല്ല.'' എന്നതിനെ ആശ്രയിച്ച് Brand നിർമ്മിക്കാൻ കഴിയില്ല. Professionalism എന്നത് Mood ഉണ്ടെങ്കിലും ഇല്ലെങ്കിലും Standard പാലിക്കാനുള്ള കഴിവാണ്. Customer നിങ്ങളുടെ Mood-നായി കാത്തിരിക്കില്ല. Market നിങ്ങളുടെ Inspiration-നായി നിൽക്കില്ല. അതുകൊണ്ട്: Mood മാറാം. Standard മാറരുത്.

മുൻ ലേഖനങ്ങളിലെ എല്ലാം Consistency-യിൽ ഒന്നിക്കുന്നു.

ഈ ലേഖനത്തിൽ നമ്മൾ പഠിച്ച ഒമ്പത് ശീലങ്ങൾ:

  1. Brand പോലെ പ്രവർത്തിക്കുക - പറയുന്നതും ചെയ്യുന്നതും ഒന്നാക്കുക.

  2. Video ഉപയോഗിക്കുക - നിങ്ങളുടെ Expertise-ന് മുഖവും ശബ്ദവും നൽകുക.

  3. Publicatiosn - അറിവിനെ എഴുത്തിലൂടെ സ്ഥിരമായ ആസ്തിയാക്കുക.

  4. Public Speaking - ആശയങ്ങളെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുക.

  5. Interview - ചോദിക്കാനും മറുപടി പറയാനും Network വികസിപ്പിക്കാനും പഠിക്കുക.

  6. Environmetn - നിങ്ങളെ വളർത്തുന്ന ചുറ്റുപാട് സൃഷ്ടിക്കുക.

  7. Community & Network - നിങ്ങളെ വിശ്വസിക്കുന്ന ആളുകളുടെ ലോകം നിർമ്മിക്കുക.

  8. Proof - നിങ്ങൾ പറയുന്നതിന് തെളിവ് കാണിക്കുക.

  9. Consistency - മുകളിൽ പറഞ്ഞ എട്ട് കാര്യങ്ങളും വീണ്ടും വീണ്ടും ചെയ്യുക.

ഒമ്പതാമത്തെ ശീലം ഇല്ലെങ്കിൽ ആദ്യത്തെ എട്ട് ശീലങ്ങളുടെ ശക്തി കുറഞ്ഞുപോകും.

Consistency - എല്ലാം ബന്ധിപ്പിക്കുന്ന നൂൽ

ഒരു Video ചെയ്താൽ Content. വർഷങ്ങളോളം Video ചെയ്താൽ Presence. ഒരു Article എഴുതിയാൽ Publication. തുടർച്ചയായി എഴുതിയാൽ Body of Work. ഒരു Speech നടത്തിയാൽ Event. വർഷങ്ങളോളം സംസാരിച്ചാൽ Authority. ഒരു Customer-ന് നല്ല Service നൽകിയാൽ Good Experience. ആയിരക്കണക്കിന് Customers-ന് ഒരേ Standard നൽകിയാൽ- Brand. ഇതാണ് Consistency-യുടെ ശക്തി.

Micro Brand-ന്റെ ഒമ്പതാമത്തെ പ്രായോഗിക ശീലം

അതുകൊണ്ട് Micro Brand നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരാളുടെ അവസാനവും ഏറ്റവും പ്രധാനപ്പെട്ടതുമായ ശീലം: തുടരുക. Excitement ഉള്ളപ്പോൾ മാത്രം അല്ല. Boring ആയപ്പോഴും. Result വൈകുമ്പോഴും. ആളുകൾ ശ്രദ്ധിക്കാത്തപ്പോഴും. ചെറിയ വിജയം ലഭിച്ച ശേഷവും. വലിയ വിജയം ലഭിച്ച ശേഷവും. പഠിക്കുക, ചെയ്യുക, തിരുത്തുക, വീണ്ടും ചെയ്യുക, വീണ്ടും വീണ്ടും വീണ്ടും.

ഓർക്കുക: Brand Building ഒരു Sprint അല്ല. അതൊരു ദീർഘയാത്രയാണ്. ആ യാത്രയിൽ പലരും തുടക്കത്തിൽ വേഗത്തിൽ ഓടും. പക്ഷേ ഒടുവിൽ മുന്നിലെത്തുന്നത് പലപ്പോഴും ഏറ്റവും വേഗത്തിൽ തുടങ്ങിയവനല്ല. നിർത്താതെ മുന്നോട്ട് പോയവനാണ്. അതുകൊണ്ട് നിങ്ങളുടെ ഏറ്റവും വലിയ Skill എന്തായിരിക്കണം? Video Skill? Writing Skill? Public Speaking? Networking? ഇവയെല്ലാം പ്രധാനമാണ്. പക്ഷേ ഇവയെ വർഷങ്ങളോളം തുടരാനുള്ള കഴിവില്ലെങ്കിൽ അവയുടെ ശക്തി നഷ്ടപ്പെടും.

അതിനാൽ അവസാനമായി ഓർക്കുക: Consistency is a Skill. Consistency is a Discipline. Consistency is a Brand Advantage. നിങ്ങൾ വലിയ Brand ആകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഒരു വലിയ ദിവസം കാത്തിരിക്കേണ്ടതില്ല. ചെറിയ ശരിയായ കാര്യങ്ങൾ, വളരെ ദീർഘകാലം, വളരെ സ്ഥിരമായി ചെയ്യുക. അതാണ് ഒടുവിൽ നിങ്ങളെ Micro Brand-ൽ നിന്ന് ശക്തമായ Brand ആയി മാറ്റുന്നത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.