Sections

Micro Brand-ന് Authority നേടണോ? നിങ്ങളുടെ അറിവ് എഴുതിത്തുടങ്ങൂ

Monday, Oct 19, 2026
Reported By Prasanth Sukumaran
How Writing and Publishing Build Micro Brand Authority

ഒരു Micro Brand-ന് Authority നേടാൻ സഹായിക്കുന്ന ഏറ്റവും ശക്തമായ മാർഗങ്ങളിൽ ഒന്നാണ് എഴുത്ത്. Video നിങ്ങളെ ആളുകൾക്ക് കാണിച്ചുകൊടുക്കും. Public speaking നിങ്ങളുടെ ശബ്ദം ആളുകളിലെത്തിക്കും.

പക്ഷേ എഴുത്ത് നിങ്ങളുടെ അറിവിനെ സ്ഥിരമായ ഒരു ആസ്തിയാക്കി മാറ്റുന്നു. ഒരു article, ഒരു booklte, ഒരു e-book, ഒരു newspaper column, ഒരു magazine article, ഒരു guide, ഒരു full-length book. ഇവയൊക്കെ ചേർന്ന് market-നോട് ഒരു message പറയുന്നു: ''ഈ വ്യക്തിക്ക് പറയാനുള്ളത് മാത്രമല്ല; എഴുതിവയ്ക്കാവുന്ന അറിവും ഉണ്ട്.'' അവിടെയാണ് Authority കൂടുതൽ ശക്തമാകുന്നത്.

പുസ്തകം ഒരു സാധാരണ വസ്തു അല്ല

ഒരു business owner സ്വന്തം വിഷയത്തെക്കുറിച്ച് ഒരു നല്ല പുസ്തകം എഴുതിയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ തന്നെ ആളുകളുടെ സമീപനം മാറാം. ''ഇയാൾ ഈ വിഷയത്തെക്കുറിച്ച് പുസ്തകം എഴുതിയ ആളാണ്.'' ഈ ഒരു വാചകത്തിന് തന്നെ ഒരു പ്രത്യേക ഭാരം ഉണ്ട്. പുസ്തകം എഴുതിയതുകൊണ്ട് മാത്രം ഒരാൾ Expert ആകില്ല.

പക്ഷേ യഥാർത്ഥ Expertise ഉള്ള ഒരാൾ തന്റെ അറിവിനെ നല്ലൊരു പുസ്തകമാക്കി അവതരിപ്പിക്കുമ്പോൾ അതിന് വലിയ Authority Value ലഭിക്കും. പ്രത്യേകിച്ച് വായനയുമായി പരിചയമുള്ള, പത്രം-പുസ്തകം വായിക്കുന്ന ശീലമുള്ള തലമുറയിൽ എഴുത്തിന് ഇന്നും വലിയ വിശ്വാസ്യതയുണ്ട്.

ഒരു വീഡിയോ അവർ മറന്നേക്കാം. ഒരു Social Media post അടുത്ത ദിവസം താഴേക്ക് പോകാം. പക്ഷേ ഒരു പുസ്തകം അവരുടെ മേശപ്പുറത്ത് കിടക്കും. അവർ വീണ്ടും തുറന്ന് വായിക്കും. മറ്റൊരാൾക്ക് നൽകും. അതിന്റെ പുറംചട്ടയിൽ നിങ്ങളുടെ പേര് വീണ്ടും വീണ്ടും കാണും. അതാണ് പുസ്തകത്തിന്റെ പ്രത്യേക ശക്തി.

Visiting Card-നേക്കാൾ ശക്തമായ പരിചയപ്പെടുത്തൽ

ഒരു പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ പോകുമ്പോൾ സാധാരണയായി നമ്മൾ Visiting Card നൽകും. അതിൽ പേര്, ഫോൺ നമ്പർ, സ്ഥാപനത്തിന്റെ പേര്, Designation അത്ര മാത്രം. ഇനി അതേ വ്യക്തിക്ക് നിങ്ങളുടെ മേഖലയെക്കുറിച്ച് നിങ്ങൾ എഴുതിയ ഒരു നല്ല പുസ്തകം നൽകുന്നതായി ചിന്തിക്കുക. പുസ്തകത്തിന്റെ പുറംചട്ടയിൽ നിങ്ങളുടെ പേര്, അകത്ത് നിങ്ങളുടെ ചിന്തകൾ, നിങ്ങളുടെ അനുഭവങ്ങൾ, നിങ്ങളുടെ Framework, നിങ്ങളുടെ Case Studise, നിങ്ങളുടെ Business Philosophy.

Visiting Card പറയുന്നത്: ''ഇതാണ് ഞാൻ.'' ഒരു നല്ല പുസ്തകം പറയുന്നത്: ''ഇതാണ് എനിക്ക് അറിയുന്നത്.'' ഇവ രണ്ടും ഒരുപോലെയല്ല. Business context-ൽ രണ്ടാമത്തേതിന് പലപ്പോഴും കൂടുതൽ Authority സൃഷ്ടിക്കാൻ കഴിയും. ഒരു പുസ്തകത്തിന് ₹200 അല്ലെങ്കിൽ ₹300 ചെലവായി എന്ന് കരുതുക. അതിലൂടെ നിങ്ങൾക്ക് വലിയൊരു business relationship, partnership, customer, speaking opportunity അല്ലെങ്കിൽ order ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ അത് വെറും പുസ്തകച്ചെലവല്ല. Authority Investment ആണ്.

പക്ഷേ പുസ്തകം സത്യസന്ധമായിരിക്കണം

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് ഇതാണ്: പുസ്തകം എഴുതണം എന്നതിനായി മാത്രം ഒരു പുസ്തകം എഴുതരുത്. നിങ്ങളുടെ പേര് ഒരു പുസ്തകത്തിന്റെ പുറംചട്ടയിൽ വന്നാൽ മതി എന്ന ചിന്ത അപകടകരമാണ്. പുസ്തകം നിങ്ങളുടെ Expertise-നെ പ്രതിഫലിപ്പിക്കണം. നിങ്ങളുടെ അനുഭവം അതിലുണ്ടാകണം. നിങ്ങളുടെ ആശയങ്ങൾ ഉണ്ടായിരിക്കണം. നിങ്ങളുടെ ശബ്ദം അതിലുണ്ടാകണം.

മറ്റുള്ളവരുടെ പുസ്തകങ്ങളിൽ നിന്ന് പകർത്തിയ ആശയങ്ങൾ ചേർത്ത് ഒരു പുസ്തകം ഉണ്ടാക്കിയാൽ അത് Authority കൂട്ടുന്നതിനുപകരം വിശ്വാസം തകർക്കും. Technology ഉപയോഗിക്കാം, AI ഉപയോഗിക്കാം, Editor-ന്റെ സഹായം വാങ്ങാം, Proofreader ഉപയോഗിക്കാം, Research support എടുക്കാം, Writer-ന്റെ സഹായവും ഉപയോഗിക്കാം. പക്ഷേ പുസ്തകത്തിന്റെ ആത്മാവ് നിങ്ങളുടേതായിരിക്കണം. Technology സഹായിക്കാം. പക്ഷേ ചിന്ത നിങ്ങളുടേതായിരിക്കണം.

നിങ്ങളുടെ മേഖലയിൽ എഴുതുക

നിങ്ങൾ furniture business-ൽ ആണെങ്കിൽ furniture-നെക്കുറിച്ച് എഴുതുക. Bakery business ആണെങ്കിൽ baking, customer choice, food quality, celebration planning തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതാം. Saree business ആണെങ്കിൽ fabric, colour, occasion, selection, maintenance തുടങ്ങിയ വിഷയങ്ങൾ. Consultant ആണെങ്കിൽ നിങ്ങളുടെ മേഖലയിലെ problems, solutions, frameworks എന്നിവ. എന്ത് എഴുതണം എന്നറിയാത്തവർ ഒരു ലളിതമായ ചോദ്യത്തിൽ നിന്ന് തുടങ്ങാം: ''എന്റെ customers വീണ്ടും വീണ്ടും എന്നോട് ചോദിക്കുന്ന പത്ത് ചോദ്യങ്ങൾ എന്തൊക്കെയാണ്?'' ആ പത്ത് ചോദ്യങ്ങൾക്ക് വിശദമായ മറുപടി എഴുതുക. അതാണ് നിങ്ങളുടെ ആദ്യ booklet-ന്റെ തുടക്കം.

ആദ്യ ദിവസം വലിയ പുസ്തകം വേണ്ട

Publication എന്ന് പറഞ്ഞാൽ 300-page hardcover book മാത്രം അല്ല. ആദ്യം ചെറിയതായി തുടങ്ങാം. 20-page guide. 30-page booklet. PDF guide. Customer handbook. Buying guide. FAQ booklet. Monthly article. Weekly column. Newsletter. E-book. ഇവയിൽ ഏതെങ്കിലും ഒന്ന് തുടക്കം ആക്കാം. പ്രധാനപ്പെട്ടത്: നിങ്ങളുടെ അറിവ് എഴുത്തായി പുറത്തുവരണം.

Article-കൾ Authority നിർമ്മിക്കുന്നു

പുസ്തകം എഴുതാൻ സമയം വേണ്ടിവരുമെങ്കിൽ articles എഴുതുക. Online media. Local newspapers. Business magazines. Trade publications. Industry websites. LinkedIn. Blog. Newsletter. ഇവിടെയെല്ലാം നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട useful articles പ്രസിദ്ധീകരിക്കുക.

ഉദാഹരണത്തിന് furniture business owner എഴുതാം: ''Furniture വാങ്ങുമ്പോൾ കുടുംബങ്ങൾ ചെയ്യുന്ന 7 തെറ്റുകൾ.'' Bakery owner എഴുതാം: ''Birthday cake തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.'' Business consultant എഴുതാം: ''ചെറുകിട ബിസിനസുകൾ ലാഭം നഷ്ടപ്പെടുത്തുന്ന അഞ്ചു വഴികൾ.''

ഇവ വായിക്കുന്ന customer-ന് ഒരു ധാരണ വരും: ''ഈ വ്യക്തിക്ക് ഈ മേഖല അറിയാം.'' ആ ധാരണയാണ് Authority-യുടെ തുടക്കം.

എഴുതാനുള്ള കഴിവില്ലെങ്കിൽ?

എല്ലാവർക്കും naturally നല്ല രീതിയിൽ എഴുതാൻ കഴിയണമെന്നില്ല. അതിൽ പ്രശ്നമില്ല. ആദ്യം നിങ്ങൾ നിങ്ങളുടെ ആശയം സംസാരിക്കുക. ആരെങ്കിലും അത് എഴുത്താക്കി മാറ്റാം. Editor സഹായിക്കാം. Professional writer സഹായിക്കാം. Technology സഹായിക്കാം. പക്ഷേ final content പരിശോധിക്കണം. അത് നിങ്ങളുടെ ആശയമാണോ? നിങ്ങളുടെ അനുഭവമാണോ? നിങ്ങളുടെ ശൈലിയാണോ? നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ? ഇവ ഉറപ്പാക്കണം.

എന്നാൽ ദീർഘകാലത്ത് ഒരു business owner സ്വന്തം ആശയങ്ങൾ വ്യക്തമായി എഴുതാൻ പഠിക്കുന്നത് വളരെ വലിയ ശക്തിയാണ്. അവിടെയാണ് Copywriting Skill പ്രസക്തമാകുന്നത്.

Copywriting എന്താണ്?

Copywriting എന്നത് grammar നന്നായി എഴുതുക എന്നതല്ല. വലിയ വലിയ വാക്കുകൾ ഉപയോഗിക്കുക എന്നതുമല്ല. ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കുകയും, അവരുടെ പ്രശ്നവുമായി ബന്ധപ്പെടുകയും, ഒരു ആശയം വ്യക്തമായി പറയുകയും, അവരെ ഒരു തീരുമാനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയിൽ എഴുതാനുള്ള കഴിവാണ് Copywriting.

ഒരു നല്ല Copy: ആദ്യം ശ്രദ്ധ നേടും. പിന്നെ പ്രശ്നം കാണിക്കും. ശേഷം value വ്യക്തമാക്കും. വിശ്വാസം നൽകും. അവസാനം അടുത്ത നടപടി എന്താണെന്ന് പറയും. ഇതാണ് നല്ല Copywriting-ന്റെ അടിസ്ഥാന സ്വഭാവം.

കുറച്ച് വാക്കുകൾക്ക് വലിയ ശക്തിയുണ്ട്

ഒരു Brand-ന്റെ ചില വരികൾ വർഷങ്ങളോളം ആളുകളുടെ മനസ്സിൽ നിൽക്കും. കാരണം അവ നീളമുള്ളതല്ല. വ്യക്തമാണ്. ഓർമ്മിക്കാൻ എളുപ്പമാണ്. Emotion ഉണ്ട്. Action ഉണ്ട്. ഒരു Micro Brand owner-നും ഇത് പഠിക്കാം. Poster headline. Video hook. WhatsApp message. Advertisement. Brochure. Website heading. Product description. Sales message. Social Media caption. ഇവിടെയെല്ലാം Copywriting സഹായിക്കും. ഒരു നീണ്ട explanation-നെക്കാൾ ചിലപ്പോൾ ഒരു വ്യക്തമായ വരിക്ക് കൂടുതൽ ശക്തിയുണ്ടാകും.

Copywriting വിൽപ്പനയിലും സഹായിക്കുന്നു

Copywriting എഴുത്തിന് മാത്രം വേണ്ട skill അല്ല. നിങ്ങൾ എഴുതാൻ പഠിക്കുമ്പോൾ നിങ്ങളുടെ സംസാരവും മാറും. Customer-നോട് ആദ്യം എന്ത് പറയണം? Problem എങ്ങനെ ചോദിക്കണം? Value എങ്ങനെ explain ചെയ്യണം? Price എങ്ങനെ അവതരിപ്പിക്കണം? Objection വന്നാൽ എങ്ങനെ മറുപടി പറയണം? Sale close ചെയ്യുമ്പോൾ എന്ത് പറയണം? ഇവയെല്ലാം കൂടുതൽ structured ആകും.

അതുകൊണ്ട് ഒരു നല്ല Sales Script പോലും Copywriting-ന്റെ ഭാഗമാണ്. ഒരു business owner തന്റെ sales team-ന് simple scripts ഉണ്ടാക്കാം. Customer ഫോൺ ചെയ്താൽ എങ്ങനെ സ്വാഗതം ചെയ്യണം? Product ചോദിച്ചാൽ എന്ത് ചോദിക്കണം? Price പറഞ്ഞ ശേഷം എന്ത് പറയണം? Follow-up message എങ്ങനെയായിരിക്കണം? WhatsApp enquiry വന്നാൽ മറുപടി എങ്ങനെ നൽകണം? ഇവയെല്ലാം എഴുതി standardise ചെയ്താൽ മുഴുവൻ സ്ഥാപനത്തിന്റെ communication മെച്ചപ്പെടും.

Copywriting പഠിക്കാൻ ഒരു ലളിതമായ രീതി

Copywriting skill വളർത്താൻ അഞ്ച് കാര്യങ്ങൾ സ്ഥിരമായി അഭ്യസിക്കാം.

1. Customer-ന്റെ ഭാഷ കേൾക്കുക

Customer ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക. അവന്റെ പ്രശ്നം അവൻ എങ്ങനെ പറയുന്നു? അതേ ഭാഷയിലാണ് Copy കൂടുതൽ സ്വാഭാവികമാകുന്നത്.

2. Headline എഴുതാൻ പഠിക്കുക

ഒരു sentence-ൽ ശ്രദ്ധ നേടാൻ പരിശീലിക്കുക.

3. Features അല്ല, Benefits പറയുക

''ഈ product-ൽ ഈ feature ഉണ്ട്'' എന്നതിനു പകരം, ''ഇത് customer-ന് എന്ത് ഗുണം നൽകുന്നു?'' എന്ന് എഴുതുക.

4. Stories ഉപയോഗിക്കുക

മനുഷ്യർ വിവരങ്ങൾ മാത്രം അല്ല, കഥകളും ഓർക്കുന്നു. Customer story, founder story, problem-solution story എന്നിവ ഉപയോഗിക്കാം.

5. ദിവസവും എഴുതുക

ഒരു caption. ഒരു headline. ഒരു WhatsApp message. ഒരു ചെറിയ article. എഴുതിയതുകൊണ്ടാണ് skill വളരുന്നത്.

എഴുത്ത് നിങ്ങളുടെ ചിന്തയും വ്യക്തമാക്കുന്നു

Publication-ന്റെ മറ്റൊരു വലിയ നേട്ടമുണ്ട്. എഴുതുമ്പോൾ നമ്മൾ കൂടുതൽ ചിന്തിക്കേണ്ടിവരും. ''ഞാൻ പറയാൻ ശ്രമിക്കുന്നത് എന്താണ്?'' ''എന്റെ ആശയം ശരിക്കും എന്താണ്?'' ''ഇത് എങ്ങനെ ലളിതമായി പറയാം?'' ''എന്റെ Framework എന്താണ്?'' ഈ ചോദ്യങ്ങൾ എഴുത്തിനിടെ വരും. അതുകൊണ്ട് പുസ്തകം എഴുതുന്നത് market-ന് വേണ്ടി മാത്രം ചെയ്യുന്ന പ്രവർത്തനം അല്ല. നിങ്ങളുടെ സ്വന്തം ചിന്തയെ ക്രമപ്പെടുത്തുന്ന പ്രക്രിയ കൂടിയാണ്. പലപ്പോഴും എഴുതിയ ശേഷമാണ് നമ്മൾക്ക് തന്നെ നമ്മുടെ ആശയം കൂടുതൽ വ്യക്തമായി മനസ്സിലാകുന്നത്.

നിങ്ങളുടെ സ്വന്തം Framework നിർമ്മിക്കുക

Authorityയുടെ ഉയർന്ന ഘട്ടത്തിൽ മറ്റുള്ളവരുടെ ആശയങ്ങൾ മാത്രം പറയുന്നത് മതിയാകില്ല. നിങ്ങളുടെ അനുഭവത്തിൽ നിന്ന് സ്വന്തം models, frameworks, methods എന്നിവ നിർമ്മിക്കാൻ ശ്രമിക്കുക.

ഈ ലേഖനത്തിൽ നമ്മൾ പറഞ്ഞ പോലെ: Expertise→Visibility→Reach→Authortiy ഇത് ഒരു Framework ആണ്. ഇത്തരത്തിലുള്ള ലളിതമായ models ആളുകൾക്ക് ഓർക്കാൻ എളുപ്പമാണ്. ഒരു നല്ല Framework നിങ്ങളുടെ പേരിനൊപ്പം ബന്ധപ്പെടാൻ തുടങ്ങിയാൽ അതിന് വലിയ Brand Value ഉണ്ടാകും.

Publication ഒരു ദീർഘകാല ആസ്തിയാണ്

Social Media post-ന്റെ ആയുസ് കുറവായിരിക്കാം. Advertisement campaign അവസാനിക്കും. Video reach കുറയാം. പക്ഷേ ഒരു നല്ല പുസ്തകം വർഷങ്ങൾക്കുശേഷവും വായിക്കപ്പെടാം. ഒരു article search ചെയ്താൽ വീണ്ടും കിട്ടാം. ഒരു guide customer മറ്റൊരാൾക്ക് forward ചെയ്യാം. ഒരു booklet വർഷങ്ങൾക്കുശേഷവും നിങ്ങളുടെ പേര് പരിചയപ്പെടുത്താം. അതുകൊണ്ട് Publication-നെ ചെലവായി കാണരുത്. Intellectual Asset ആയി കാണുക.

Micro Brand owner എന്ത് ചെയ്യണം?

നിങ്ങളുടെ അറിവിനെ മൂന്നു രൂപത്തിൽ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുക: Speak it. Show it. Write it. സംസാരിക്കുക, വീഡിയോയിലൂടെ കാണിക്കുക, എഴുത്തിലൂടെ സ്ഥിരമാക്കുക ഈ മൂന്നും ഒന്നിച്ചാൽ Authority വളരെ ശക്തമാകും.

നിങ്ങളുടെ പേരിൽ എന്തെങ്കിലും ഉണ്ടാകണം

അഞ്ചു വർഷം കഴിഞ്ഞ് നിങ്ങളുടെ പേര് Google-ൽ തിരയുമ്പോൾ എന്താണ് കാണേണ്ടത്? Social Media account മാത്രം? അതോ- Articles. Interviews. Videos. Book. Guides. Customer stories. Published ideas. ഇവയൊക്കെ കാണുന്നുണ്ടോ? ഇതാണ് ചിന്തിക്കേണ്ടത്. ഒരു Micro Brand owner-ന്റെ ലക്ഷ്യം വെറും 'online presence' ഉണ്ടാക്കുക എന്നതല്ല. ഒരു body of work നിർമ്മിക്കുക എന്നതാണ്.

വർഷങ്ങൾ കഴിഞ്ഞാലും ആളുകൾ പറയാൻ കഴിയണം: ''ഈ വ്യക്തി ഈ മേഖലയിൽ സ്ഥിരമായി എന്തോ സൃഷ്ടിച്ചിട്ടുള്ള ആളാണ്.'' അതാണ് Authority.

മൂന്നാമത്തെ പ്രായോഗിക ശീലം

അതുകൊണ്ട് ഒരു Micro Brand നിർമ്മിക്കാൻ ആഗ്രഹിക്കുന്ന business owner-ന് മൂന്നാമത്തെ ശീലം: നിങ്ങളുടെ അറിവിനെ പ്രസിദ്ധീകരിക്കുക. ഒരു article-ൽ നിന്ന് തുടങ്ങാം. ഒരു booklet ഉണ്ടാക്കാം. ഒരു guide എഴുതാം. ഒരു e-book ചെയ്യാം. പിന്നീട് ഒരു പുസ്തകത്തിലേക്ക് വളരാം. അതോടൊപ്പം Copywriting പഠിക്കുക. കാരണം നിങ്ങളുടെ അറിവ് നല്ലതായാൽ മാത്രം പോരാ. അത് മറ്റൊരാളുടെ മനസ്സിലേക്ക് എത്തുന്ന രീതിയിൽ പറയാനും എഴുതാനും കഴിയണം.

ഓർക്കുക: വീഡിയോ നിങ്ങളെ പരിചിതനാക്കുന്നു. എഴുത്ത് നിങ്ങളെ ആഴമുള്ളവനാക്കുന്നു. പുസ്തകം നിങ്ങളുടെ അറിവിനെ സ്ഥിരമായ ആസ്തിയാക്കുന്നു. അതിനാൽ നിങ്ങളുടെ അറിവ് തലച്ചോറിനുള്ളിൽ മാത്രം സൂക്ഷിക്കരുത്. എഴുതുക. പ്രസിദ്ധീകരിക്കുക. പങ്കിടുക. നിങ്ങളുടെ അറിവിനെ നിങ്ങളുടെ Brand-ന്റെ ആസ്തിയാക്കി മാറ്റുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.