- Trending Now:
ഇന്ന് ഒരു Micro Brand നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാരന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അവസരങ്ങളിൽ ഒന്നാണ് വീഡിയോ. ഒരുകാലത്ത് ആയിരക്കണക്കിന് ആളുകളിലേക്ക് നമ്മുടെ മുഖവും ശബ്ദവും എത്തിക്കണമെങ്കിൽ വലിയ മാധ്യമങ്ങളുടെ സഹായം ആവശ്യമായിരുന്നു. ടെലിവിഷനിൽ അവസരം ലഭിക്കണം. പത്രത്തിൽ വാർത്ത വരണം. വലിയ പരസ്യത്തിന് പണം ചെലവഴിക്കണം.
എന്നാൽ ഇന്ന് നിങ്ങളുടെ കൈയിലുള്ള ഒരു മൊബൈൽ ഫോൺ മതി. നിങ്ങളുടെ അറിവും അനുഭവവും ആശയങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറയിലെ ബിസിനസുകാർ ഒരു കാര്യത്തിൽ വളരെ ഭാഗ്യവാന്മാരാണ്. Micro Brand നിർമ്മിക്കാനുള്ള മാധ്യമം ഇന്ന് നമ്മുടെ കൈയിൽ തന്നെയുണ്ട്. അതിൽ ഏറ്റവും ശക്തമായ ഒന്നാണ് വീഡിയോ.
Brand Recognition: നല്ല Product മാത്രം പോരാ; Customer നിങ്ങളെ തിരിച്ചറിയണം... Read More
കേരളത്തിന്റെ ചരിത്രം നോക്കിയാൽ പട്ടം എ. താണുപിള്ള, സി. അച്യുതമേനോൻ, ആർ. ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ തുടങ്ങിയ നിരവധി പ്രമുഖർ മുഖ്യമന്ത്രിമാരായി പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രത്തിൽ അവരുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ ഇന്നത്തെ പുതുതലമുറയിലെ എല്ലാവർക്കും അവരുടെ മുഖം പെട്ടെന്ന് തിരിച്ചറിയാൻ കഴിയണമെന്നില്ല.
അതേസമയം പഴയ മലയാള സിനിമയിലെ സത്യൻ, പ്രേം നസീർ, ജയൻ തുടങ്ങിയവരുടെ മുഖങ്ങൾ പുതിയ തലമുറയിലെ പലർക്കും പോലും പരിചിതമായിരിക്കും. എന്തുകൊണ്ട്? അവർ കൂടുതൽ പ്രധാനപ്പെട്ടവരായിരുന്നു എന്നതുകൊണ്ടല്ല. ഒരു പ്രധാന കാരണം ദൃശ്യങ്ങളുടെ ആവർത്തനം ആണ്. പഴയ സിനിമകൾ വീണ്ടും കാണാം. ടെലിവിഷനിൽ കാണാം. YouTube-ൽ കാണാം. ചെറിയ വീഡിയോ ഭാഗങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വീണ്ടും കാണാം. അങ്ങനെ ഒരു മുഖം പുതിയ തലമുറയുടെയും മനസ്സിൽ പരിചിതമായി തുടരുന്നു.
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട വലിയൊരു തത്വമുണ്ട്: ആളുകൾ നിങ്ങളെ വീണ്ടും വീണ്ടും കാണുമ്പോൾ നിങ്ങൾ പതുക്കെ പരിചിതനാകുന്നു. Brand Building-ൽ ഈ പരിചിതത്വത്തിന് വലിയ വിലയുണ്ട്.
നിങ്ങൾക്ക് ഒരു വിഷയത്തിൽ വലിയ അറിവുണ്ടാകാം. പത്ത് വർഷത്തെ അനുഭവം ഉണ്ടായിരിക്കാം. Customer-ന്റെ പ്രശ്നത്തിന് മികച്ച പരിഹാരം നൽകാൻ കഴിയാം. പക്ഷേ അത് നിങ്ങളുടെ തലച്ചോറിനുള്ളിൽ മാത്രം ഇരുന്നാൽ Market അതെങ്ങനെ അറിയും? ഇവിടെയാണ് വീഡിയോയുടെ ശക്തി.
ഒരു furniture business owner വീഡിയോയിൽ പറയാം: ''Plywood വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ.'' ഒരു bakery owner പറയാം: ''Birthday cake order ചെയ്യുമ്പോൾ സാധാരണ ആളുകൾ ചെയ്യുന്ന മൂന്ന് തെറ്റുകൾ.'' ഒരു saree business owner പറയാം: ''Wedding saree തിരഞ്ഞെടുക്കുമ്പോൾ colour മാത്രം നോക്കരുത്; ഈ കാര്യങ്ങളും ശ്രദ്ധിക്കണം.'' ഒരു hotel owner പറയാം: ''നല്ല ഭക്ഷണം തിരിച്ചറിയാൻ customer ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.''
ഇവിടെ നിങ്ങൾ advertisement ചെയ്യുകയല്ല. നിങ്ങളുടെ Expertise തെളിയിക്കുകയാണ്. ആളുകൾ വീണ്ടും വീണ്ടും നിങ്ങളുടെ videos കാണുമ്പോൾ അവരുടെ മനസ്സിൽ പതുക്കെ ഒരു ധാരണ രൂപപ്പെടുന്നു: ''ഈ ആളിന് ഈ വിഷയം അറിയാം.'' അവിടെയാണ് വീഡിയോ Visibility-യിൽ നിന്ന് Authority-യിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ തുടങ്ങുന്നത്.
കസ്റ്റമറെ കൊണ്ടുവരുന്നത് Marketing; വീണ്ടും വീണ്ടും വരുത്തുന്നത് Brand... Read More
ഒരു poster-ൽ നിങ്ങളുടെ പേര് customer കണ്ടേക്കാം. അടുത്ത ദിവസം മറന്നേക്കാം. ഒരു article വായിച്ചേക്കാം. അത് എഴുതിയത് ആരാണെന്ന് ഓർമ്മയില്ലാതിരിക്കാം. പക്ഷേ വീഡിയോയിൽ നിങ്ങളുടെ മുഖം കാണുന്നു. നിങ്ങളുടെ ശബ്ദം കേൾക്കുന്നു. നിങ്ങളുടെ സംസാരശൈലി അനുഭവിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസം കാണുന്നു. ഒരു ചോദ്യത്തിന് നിങ്ങൾ എങ്ങനെ മറുപടി പറയുന്നു എന്ന് മനസ്സിലാക്കുന്നു. ഇവയെല്ലാം ചേർന്ന് മനുഷ്യബന്ധത്തിന്റെ ഒരു feeling സൃഷ്ടിക്കുന്നു.
അതുകൊണ്ട് വീഡിയോ വെറും content format അല്ല. പരിചയം നിർമ്മിക്കുന്ന ഒരു മാധ്യമമാണ്. പരിചയം പിന്നീട് വിശ്വാസത്തിലേക്ക് മാറാൻ സഹായിക്കും.
പല ബിസിനസുകാരും വീഡിയോ ചെയ്യാതിരിക്കുന്നതിന് പ്രധാന കാരണം അറിവില്ലായ്മയല്ല. ഭയമാണ്. ''ഞാൻ നന്നായി സംസാരിക്കുമോ?'' ''എന്റെ ഭാഷ തെറ്റുമോ?'' ''എന്നെ കണ്ടാൽ ആളുകൾ എന്ത് പറയും?'' ''സുഹൃത്തുക്കൾ കളിയാക്കുമോ?'' ''എന്റെ വീഡിയോയ്ക്ക് views ഇല്ലെങ്കിൽ?'' ''Camera-യിൽ ഞാൻ നന്നായി കാണുന്നില്ല.'' ഈ ചോദ്യങ്ങളാണ് പലരെയും തടയുന്നത്.
പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇരുപത്തിനാല് മണിക്കൂറും ചിന്തിച്ചിരിക്കാൻ മറ്റുള്ളവർക്ക് സമയമില്ല. ഓരോരുത്തർക്കും സ്വന്തം ജീവിതമുണ്ട്. സ്വന്തം പ്രശ്നങ്ങളുണ്ട്. സ്വന്തം ജോലിയുണ്ട്. സ്വന്തം ലക്ഷ്യങ്ങളുണ്ട്. നമ്മൾ നമ്മളെക്കുറിച്ച് മറ്റുള്ളവർ എത്രമാത്രം ചിന്തിക്കുന്നു എന്ന് പലപ്പോഴും കൂടുതലായി കണക്കാക്കുന്നു. അതുകൊണ്ട് മറ്റുള്ളവർ എന്ത് പറയും എന്ന ഭയത്തിൽ നിങ്ങളുടെ കഴിവ് ഒളിപ്പിക്കരുത്.
ബ്രാൻഡ് ശക്തമായാൽ Business Expansion എളുപ്പമാകുന്നത് എങ്ങനെ?... Read More
ആദ്യ വീഡിയോ തന്നെ മികച്ചതാവണം എന്ന് കരുതരുത്. മികച്ച camera വേണമെന്നില്ല. Professional studio വേണമെന്നില്ല. വലിയ lighting setup വേണമെന്നില്ല. Perfect English അല്ലെങ്കിൽ perfect Malayalam വേണമെന്നുമില്ല. ആദ്യമായി വേണ്ടത്: തുടങ്ങുക.
ആദ്യത്തെ വീഡിയോയ്ക്ക് ചെറിയ കുറവുകൾ ഉണ്ടാകും. പത്താമത്തെ വീഡിയോ കുറച്ച് മെച്ചപ്പെടും. അമ്പതാമത്തെ വീഡിയോയിൽ ആത്മവിശ്വാസം കൂടും. നൂറാമത്തെ വീഡിയോയാകുമ്പോൾ Camera-യുടെ മുന്നിൽ സംസാരിക്കുന്നത് സ്വാഭാവികമാകാം. Public speaking പോലെ തന്നെയാണ് വീഡിയോയും. ചെയ്തുകൊണ്ടാണ് പഠിക്കുന്നത്. അതിനാൽ Perfection കാത്തിരുന്നാൽ തുടക്കം വൈകും. ആദ്യം ആരംഭിക്കുക. പിന്നെ ഓരോ വീഡിയോയിലും ഒരു ശതമാനം വീതം മെച്ചപ്പെടുത്തുക.
വീഡിയോ എന്ന് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ആദ്യം വരുന്ന വാക്കാണ്: Viral. 'എങ്ങനെ viral video ഉണ്ടാക്കാം?'' പക്ഷേ Micro Brand owner-ന് viral ആകേണ്ടത് നിർബന്ധമല്ല. ഒരു restaurant owner-ന്റെ video കേരളത്തിന് പുറത്തുള്ള പത്ത് ലക്ഷം പേർ കണ്ടാലും, അവരിൽ ഒരാളും ആ restaurant-ന്റെ customer ആകുന്നില്ലെങ്കിൽ business value പരിമിതമാണ്.
അതേസമയം restaurant ഉള്ള പ്രദേശത്തെ 5,000 ശരിയായ ആളുകൾ ആ video കാണുകയും അതിൽ 100 പേർ കടയിൽ എത്തുകയും ചെയ്താൽ? അതാണ് business result. അതുകൊണ്ട് ചോദ്യം: ''എത്ര പേർ കണ്ടു?'' എന്നതല്ല. ''ആരാണ് കണ്ടത്?'' എന്നതാണ്. Micro Brand-ന്റെ video എല്ലാവർക്കുമുള്ളതല്ല. ശരിയായ customer-നുള്ളതാണ്.
വീഡിയോ ചെയ്യുമ്പോൾ മറ്റൊരു തെറ്റ് സംഭവിക്കാം. നമ്മുടെ സുഹൃത്തുക്കൾ എന്തു പറയും? ബന്ധുക്കൾ എന്തു പറയും? അടുത്ത വീട്ടുകാർ എന്തു പറയും? ഇവയെക്കുറിച്ചായിരിക്കും ചിന്ത. പക്ഷേ നിങ്ങളുടെ video അവർക്കുവേണ്ടിയല്ല. നിങ്ങളുടെ Customer-നുവേണ്ടിയാണ്. നിങ്ങളുടെ Customer ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയുക. അവന്റെ പ്രശ്നം പരിഹരിക്കുക. അവന് പുതിയൊരു അറിവ് നൽകുക. അവനെ തെറ്റായ വാങ്ങലിൽ നിന്ന് രക്ഷിക്കുക. അവന് നല്ല തീരുമാനമെടുക്കാൻ സഹായിക്കുക. അപ്പോൾ വീഡിയോയ്ക്ക് യഥാർത്ഥ business purpose ലഭിക്കും.
Brand ശക്തമായാൽ ബിസിനസിന് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കും? അറിയാം... Read More
ഒരു video-യ്ക്ക് 500 views മാത്രം ലഭിച്ചു എന്ന് കരുതുക. നിരാശപ്പെടേണ്ടതുണ്ടോ? ആ 500 പേരിൽ 300 പേർ നിങ്ങളുടെ യഥാർത്ഥ target customers ആണെങ്കിൽ അത് വലിയ Reach ആയിരിക്കാം. ഒരു ലക്ഷം views ലഭിച്ച video-യിൽ ഒരാളും customer അല്ലെങ്കിൽ business result ഉണ്ടാകണമെന്നില്ല.
അതുകൊണ്ട് Micro Brand video-യുടെ വിജയമളക്കാൻ likes മാത്രം ഉപയോഗിക്കരുത്. ചോദിക്കുക: എത്ര ശരിയായ ആളുകൾ കണ്ടു? എത്ര enquiry വന്നു? എത്ര പേർ ചോദ്യം ചോദിച്ചു? എത്ര customer shop-ിൽ എത്തി? എത്ര പേർ video മറ്റൊരാൾക്ക് അയച്ചു? എത്ര പേർ ''നിങ്ങളുടെ video കണ്ടിട്ടുണ്ട്'' എന്ന് പറഞ്ഞു? ഇവയാണ് കൂടുതൽ പ്രധാനപ്പെട്ട സൂചനകൾ.
Video ചെയ്യണമെന്ന് പറഞ്ഞാൽ എല്ലാ വിഷയത്തിലും സംസാരിക്കേണ്ടതില്ല. Micro Brand-ന്റെ content അതിന്റെ മേഖലയോടാണ് ബന്ധപ്പെടേണ്ടത്.
ഒരു simple formula ഉപയോഗിക്കാം: Teach - Explain - Demonstrate - Solve - Share
ഈ അഞ്ച് രീതികളിൽ തന്നെ നൂറുകണക്കിന് useful videos ഉണ്ടാക്കാൻ കഴിയും.
Micro Brand ആകണമെങ്കിൽ ആദ്യം നിങ്ങളുടെ മേഖലയിൽ Expert ആകൂ... Read More
ഓരോ വീഡിയോയുടെ അവസാനം: ''വാങ്ങൂ.'' ''ഇന്ന് തന്നെ order ചെയ്യൂ.'' ''Offer അവസാനിക്കുന്നു.'' എന്ന് മാത്രം പറഞ്ഞാൽ customer ക്ഷീണിക്കും. എപ്പോഴും വിൽക്കാൻ ശ്രമിക്കുന്ന ആളെക്കാൾ, സഹായിക്കുന്ന ആളെയാണ് മനുഷ്യർ കൂടുതൽ ശ്രദ്ധിക്കുന്നത്. അതിനാൽ നിങ്ങളുടെ content-ന്റെ വലിയൊരു ഭാഗം value നൽകട്ടെ.
Customer ചിന്തിക്കണം: ''ഇയാളുടെ video കണ്ടാൽ എനിക്ക് എന്തെങ്കിലും പഠിക്കാം.'' അത് സംഭവിച്ചാൽ ഒരു ദിവസം വാങ്ങേണ്ട സാഹചര്യം വന്നപ്പോൾ അവൻ നിങ്ങളെ ഓർക്കാനുള്ള സാധ്യത കൂടും.
നമ്മൾ മുമ്പ് Authority-യിൽ പറഞ്ഞതുപോലെ എല്ലാ വിഷയത്തിലും അഭിപ്രായം പറയേണ്ടതില്ല. നിങ്ങളുടെ category എന്താണ്? അതിന്റെ ചുറ്റുമാണ് content വേണം. Furniture, Bakery, Saree, Businsse, Healthcare service, Education ഏത് മേഖലയായാലും അതിൽ ആഴത്തിൽ സംസാരിക്കുക.
പത്ത് videos കഴിഞ്ഞപ്പോൾ ഒന്നും സംഭവിച്ചില്ലെന്ന് കരുതി വിഷയം മാറ്റരുത്. Market-ന് നിങ്ങളെയും നിങ്ങളുടെ മേഖലയെയും തമ്മിൽ ബന്ധിപ്പിക്കാൻ സമയം വേണം. വീണ്ടും വീണ്ടും ആളുകൾ കാണണം: നിങ്ങളുടെ മുഖം + നിങ്ങളുടെ വിഷയം. കാലക്രമേണ ഈ രണ്ടും തമ്മിൽ ഒരു ബന്ധം ഉണ്ടാകണം. അതാണ് Brand Association.
ബ്രാൻഡായതിന് ശേഷം അല്ല - ഇന്നുതന്നെ ബ്രാൻഡിനെപ്പോലെ പ്രവർത്തിക്കുക... Read More
ആദ്യഘട്ടത്തിൽ പലരും നിങ്ങളെ ശ്രദ്ധിക്കാതിരിക്കാം. ചിലർ വിമർശിക്കാം. ചിലർ തമാശ പറയാം. ചിലർ ചോദിക്കാം: ''ഇപ്പോൾ ഇയാൾ എന്തിനാണ് video ചെയ്യുന്നത്?'' അതിൽ അസാധാരണമായി ഒന്നുമില്ല. പുതിയൊരു രീതിയിൽ നമ്മൾ സ്വയം അവതരിപ്പിക്കുമ്പോൾ പഴയ പരിചയമുള്ളവർക്ക് അതിനെ സ്വീകരിക്കാൻ സമയം എടുക്കാം. പക്ഷേ അതുകൊണ്ട് നിർത്തരുത്. നല്ല content സ്ഥിരമായി നൽകുക. അറിവ് വർധിപ്പിക്കുക. Presentation മെച്ചപ്പെടുത്തുക. തുടരുക.
ഒരു ഘട്ടത്തിൽ ആളുകളുടെ ചോദ്യം മാറാം: ''ഇയാൾ എന്തിനാണ് video ചെയ്യുന്നത്?'' എന്നതിൽ നിന്ന്, ''ഇന്നത്തെ video എന്താണ്?'' എന്നിലേക്ക്. അവിടെയാണ് പരിചിതത്വം രൂപപ്പെടുന്നത്.
ഒരിക്കൽ കാണപ്പെടുന്നത് Visibility. വീണ്ടും വീണ്ടും കാണപ്പെടുന്നത് Familiarity. Useful ആയി വീണ്ടും വീണ്ടും കാണപ്പെടുന്നത് Trust. അറിവോടെ വർഷങ്ങളോളം കാണപ്പെടുന്നത് Authority.
ഇത് ഇങ്ങനെ ഓർക്കാം: Video → Visibility → Familiarity → Trust → Authortiy Video ഒറ്റയ്ക്ക് Brand ഉണ്ടാക്കില്ല. പക്ഷേ ശരിയായ അറിവും സ്ഥിരതയും ചേർന്നാൽ Brand നിർമ്മാണം വേഗത്തിലാക്കുന്ന ശക്തമായ ഉപാധിയാകാം.
ആരംഭിക്കാൻ ശ്രദ്ധിക്കേണ്ട ചില ലളിതമായ കാര്യങ്ങൾ മാത്രം മതി. ശബ്ദം വ്യക്തമായിരിക്കണം. മുഖത്ത് ആവശ്യമായ വെളിച്ചം ഉണ്ടായിരിക്കണം. Camera സ്ഥിരമായിരിക്കണം. പശ്ചാത്തലം കഴിയുന്നത്ര വൃത്തിയായിരിക്കണം. ഒരു വീഡിയോയിൽ ഒരു പ്രധാന ആശയം മാത്രം പറയുക. അനാവശ്യമായി നീട്ടരുത്. ആദ്യ കുറച്ച് സെക്കന്റിൽ വിഷയം വ്യക്തമാക്കുക. സ്വാഭാവികമായി സംസാരിക്കുക. Script മുഴുവൻ മനപ്പാഠമാക്കുന്നതിനെക്കാൾ ആശയം മനസ്സിലാക്കി സംസാരിക്കുക. Technology പതുക്കെ മെച്ചപ്പെടുത്താം. ആദ്യം content-ന്റെ ഗുണനിലവാരമാണ് പ്രധാനപ്പെട്ടത്.
Followers മാത്രം പോരാ; ശരിയായ Customers-ലേക്ക് എത്തുന്നതാണ് പ്രധാനം... Read More
ചില business owners ചിന്തിക്കും: ''എന്റെ secret എല്ലാം video-യിൽ പറഞ്ഞാൽ മറ്റുള്ളവർ copy ചെയ്യില്ലേ?'' അറിവിന്റെ ഒരു ഭാഗം പങ്കിട്ടതുകൊണ്ട് നിങ്ങളുടെ business ഇല്ലാതാകില്ല. മറിച്ച് customer-ന് നിങ്ങളുടെ ആഴം മനസ്സിലാക്കാം. നിങ്ങളുടെ Expertise കാണാം. വിശ്വാസം വർധിക്കാം. നിങ്ങൾക്കറിയാവുന്ന എല്ലാം സൗജന്യമായി നൽകണം എന്നല്ല. പക്ഷേ customer-ന് തീരുമാനമെടുക്കാൻ സഹായിക്കുന്ന അറിവ് മനസ്സുതുറന്ന് നൽകുക. അറിവ് ഒളിപ്പിച്ചാൽ നിങ്ങൾക്ക് അറിവുണ്ടെന്ന് ആരും അറിയില്ല. പങ്കിട്ടാൽ Market നിങ്ങളുടെ Expertise തിരിച്ചറിയാൻ തുടങ്ങും.
നിങ്ങൾ ഉറങ്ങുമ്പോഴും ഒരു പഴയ video ആരെങ്കിലും കാണാം. നിങ്ങൾ shop-ിൽ ഇല്ലാത്തപ്പോഴും customer നിങ്ങളുടെ product-നെക്കുറിച്ച് video വഴി അറിയാം. നിങ്ങൾ മറ്റൊരു customer-നോട് സംസാരിക്കുമ്പോഴും നിങ്ങളുടെ video മറ്റൊരു നൂറുപേരോട് സംസാരിച്ചുകൊണ്ടിരിക്കാം. ഈ നിലയിൽ video ഒരു content മാത്രം അല്ല. നിങ്ങളുടെ Digital Salesman, Digital Teacher, Digital Introduction എന്നിവയായി പ്രവർത്തിക്കാം. ഒരിക്കൽ നിർമ്മിച്ച നല്ലൊരു video ദീർഘകാലം പുതിയ ആളുകളിലേക്ക് നിങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കാം.
Video ചെയ്യുമ്പോൾ മൂന്ന് കാര്യങ്ങൾ ഓർക്കുക:
ഇത് സംഭവിച്ചാൽ video തന്റെ ജോലി ചെയ്തു. ഓരോ വീഡിയോയും viral ആകേണ്ടതില്ല. ലക്ഷക്കണക്കിന് followers ആവശ്യമില്ല. നിങ്ങളുടെ ശരിയായ market-ൽ പരിചിതവും വിശ്വസിക്കപ്പെടുന്നതുമായ മുഖമാകുകയാണ് ലക്ഷ്യം.
Micro Brand ആകാൻ Authority നേടുന്നതെങ്ങനെ?... Read More
നിങ്ങൾ ഇതുവരെ ഒരു video പോലും ചെയ്തിട്ടില്ലെങ്കിൽ വലിയൊരു പദ്ധതി ഉണ്ടാക്കേണ്ടതില്ല. നിങ്ങളുടെ customer പതിവായി ചോദിക്കുന്ന ഒരു ചോദ്യം തിരഞ്ഞെടുക്കുക. Mobile camera തുറക്കുക. ഒരു മിനിറ്റ് സംസാരിക്കുക. Post ചെയ്യുക. അടുത്ത ദിവസം മറ്റൊരു ചോദ്യം. അടുത്ത ആഴ്ച മറ്റൊരു വിഷയം. അങ്ങനെ മുന്നോട്ട് പോകുക.
ആദ്യത്തെ video നിങ്ങളുടെ ഏറ്റവും മികച്ച video ആയിരിക്കില്ല. അതിന്റെ ആവശ്യമുമില്ല. പക്ഷേ നിങ്ങളുടെ നൂറാമത്തെ video ഉണ്ടാകണമെങ്കിൽ- ഒന്നാമത്തെ video ആദ്യം ഉണ്ടാകണം. അതിനാൽ Micro Brand നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഓരോ business owner-നും ഞാൻ പറയുന്ന രണ്ടാമത്തെ പ്രായോഗിക ശീലം: Camera-യുടെ മുന്നിലേക്ക് വരുക. നിങ്ങളുടെ അറിവിന് മുഖം നൽകുക. നിങ്ങളുടെ Expertise-ന് ശബ്ദം നൽകുക. ശരിയായ ആളുകളിലേക്ക് അത് എത്തിക്കുക. വീണ്ടും വീണ്ടും value നൽകുക. കാലക്രമേണ Market നിങ്ങളെ തിരിച്ചറിയാൻ തുടങ്ങും.
ഓർക്കുക: കഴിവ് നിങ്ങളുടെ ഉള്ളിലുണ്ടാകാം. വീഡിയോ അതിനെ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. അതുകൊണ്ട് സംസാരിക്കാൻ പേടിക്കരുത്. Perfect ആകാൻ കാത്തിരിക്കരുത്. തുടങ്ങുക. തുടരുക. മെച്ചപ്പെടുക. ഒരു Micro Brand-ന്റെ മുഖവും ശബ്ദവും നിർമ്മിക്കാൻ ഇന്നത്തെ കാലത്ത് വീഡിയോയേക്കാൾ ശക്തമായ അവസരങ്ങൾ വളരെ കുറവാണ്.
ബ്രാൻഡായതിന് ശേഷം അല്ല - ഇന്നുതന്നെ ബ്രാൻഡിനെപ്പോലെ പ്രവർത്തിക്കുക... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.