- Trending Now:
കൊച്ചി: മികച്ച ശബ്ദാനുഭവവും ഡിസൈനുമായി സോണി ഇന്ത്യ പുതിയ അൾട്ട് പവർ സൗണ്ട് പാർട്ടി സ്പീക്കറുകൾ വിപണിയിൽ അവതരിപ്പിച്ചു. അൾട്ട് ടവർ 5, അൾട്ട് ടവർ 7, അൾട്ട് ടവർ മാക്സ് എന്നീ രണ്ടാം തലമുറ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സോണിയുടെ തനതായ ശബ്ദ സാങ്കേതികവിദ്യയും ആകർഷകമായ പുതിയ ടവർ ഡിസൈനും കോർത്തിണക്കിയാണ് ഇവ ഒരുക്കിയിട്ടുള്ളത്. ചെറിയ ഒത്തുചേരലുകൾക്കും വലിയ ഔട്ട്ഡോർ പാർട്ടികൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം.
300ഡബ്ല്യു സൗണ്ട് ഔട്ട്പുട്ട് നൽകുന്ന കോംപാക്റ്റ് ഡിസൈനിലുള്ള മോഡലാണ് അൾട്ട് ടവർ 5. അൾട്ട് ഡക്റ്റ് സാങ്കേതികവിദ്യയുള്ള 230 എംഎം വൂഫർ, രണ്ട് ട്വീറ്ററുകൾ എന്നിവ ഇതിലുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 20 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും. ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ് സംവിധാനമുള്ള ഈ മോഡലിൽ, പഴയതിനേക്കാൾ ഏഴിരട്ടി കൂടുതലായി 56 എൽഇഡികൾ ലൈറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.3, യുഎസ്ബി, കരോക്കെ ഫീച്ചറുകൾ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. 12.7 കിലോഗ്രാമാണ് ഇതിന്റെ ഭാരം.
420ഡബ്ല്യു സൗണ്ട് ഔട്ട്പുട്ടിൽ 360-ഡിഗ്രി പാർട്ടി സൗണ്ട് നൽകാൻ ശേഷിയുള്ള മോഡലാണ് അൾട്ട് ടവർ 7. ഇതിന്റെ പ്രധാന ആകർഷണം 280 എംഎം സർക്കുലർ യൂണിറ്റ് വൂഫറാണ്. ഈ സ്പീക്കറിന് 30 മണിക്കൂർ വരെ ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മുമ്പത്തെ മോഡലിനേക്കാൾ ഒമ്പതിരട്ടി കൂടുതലായി 72 എൽഇഡികൾ ഉൾപ്പെടുത്തിയുള്ള ലൈറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. എളുപ്പത്തിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന രൂപകല്പനയും ഐപിഎക്സ്4 റേറ്റിംഗും ഇതിനുണ്ട്.
സീരീസിലെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ അൾട്ട് ടവർ മാക്സ് 2150ഡബ്ല്യു പവർ ഔട്ട്പുട്ടാണ് നൽകുന്നത്. ഇതിൽ 280 എംഎം വലിപ്പമുള്ള മൂന്ന് സർക്കുലർ യൂണിറ്റ് വൂഫറുകൾ ഉപയോഗിച്ചിട്ടുണ്ട്. 100 എൽഇഡികൾ ഉൾപ്പെടുന്ന പുതിയ ലൈറ്റിംഗ് ഡിസൈനും സ്പ്ലാഷ് റെസിസ്റ്റന്റ് ടോപ്പ് പാനലും ഇതിനുണ്ട്. ഡിജെകൾക്കും വലിയ പാർട്ടികൾക്കും ഏറെ അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അൾട്ട് ടവർ മാക്സിന് 1,74,990 രൂപയാണ് എംആർപി എങ്കിലും 1,39,990 രൂപയ്ക്ക് ലഭ്യമാകും. നവംബർ 15 മുതലാണ് ഈ മോഡൽ വിപണിയിലെത്തുക. 15,000 രൂപ വരെയുള്ള ക്യാഷ്ബാക്കിനൊപ്പം 19,990 രൂപ വിലമതിക്കുന്ന ഡ്യുവൽ വയർലെസ്സ് മൈക്കും ലോഞ്ച് ഓഫറായി ലഭിക്കും.
64,990 രൂപ എംആർപിയുള്ള അൾട്ട് ടവർ 7 മോഡൽ 49,990 രൂപയ്ക്ക് ലഭ്യമാകും. ഇതിനൊപ്പം 4,999 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. 44,490 രൂപ എംആർപിയുള്ള അൾട്ട് ടവർ 5 മോഡൽ 34,990 രൂപയ്ക്കാണ് ലഭ്യമാകുക. 3,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഇതിനുണ്ട്. ഒക്ടോബർ 8 മുതൽ ലഭ്യമാണ്.
സോണി സെന്ററുകൾക്കും മറ്റ് എക്സ്ക്ലൂസീവ് സ്റ്റോറുകൾക്കും പുറമെ ആമസോണിലും സ്പീക്കറുകൾ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.