Sections

കെഎസ്യുഎം മേക്കർ സ്പ്രിൻറ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു

Sunday, Oct 11, 2026
Reported By Admin
Kerala Startup Mission Maker Sprint: Apply by October 23

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ്യുഎം) ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിൽ മികവുറ്റ പ്രായോഗിക പരിശീലനം നല്കാൻ ലക്ഷ്യമിട്ടുള്ള 'മേക്കർ സ്പ്രിൻറി' ലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഒക്ടോബർ 26 മുതൽ 31 വരെ ടെക്നോപാർക്ക് ഫേസ് വൺ കാമ്പസിലെ ഫാബ് ലാബ് കേരള ട്രിവാൻഡ്രത്തിലാണ് ആറു ദിവസത്തെ പരിശീലന പരിപാടി.

ലേസർ കട്ടിംഗ്, പിസിബി മില്ലിംഗ്, വിനൈൽ കട്ടിംഗ്, 3ഡി പ്രിൻറിംഗ്, വുഡ് സിഎൻസി എന്നിവയുൾപ്പെടെയുള്ള പ്രധാന ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിലെ പ്രായോഗിക പരിശീലനം ഇതിലൂടെ ലഭ്യമാകും. പരിപാടിയിൽ പങ്കെടുന്നവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി മാറ്റുന്നതിനുള്ള സഹായവും ലഭിക്കും.

ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിൽ മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. ആദ്യഘട്ടത്തിൽ 10 പേർക്ക് മാത്രമാണ് പ്രവേശനം. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കെഎസ്യുഎം സർട്ടിഫിക്കറ്റ് ലഭിക്കും.

രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 23.

രജിസ്ട്രേഷന്: ksum.in/maker-spritn.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.