Sections

ഇഞ്ചിയോൺ കിയ കൊട്ടിയത്തും; പുതിയ സർവീസ് ഫെസിലിറ്റി ആരംഭിച്ചു

Saturday, Oct 10, 2026
Reported By Admin
Incheon Kia Expands Services to Kottiyam in Kollam

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടിയത്തേക്ക് തങ്ങളുടെ സേവനങ്ങൾ വിപുലീകരിച്ച് ഇഞ്ചിയോൺ കിയ. കൊട്ടിയത്ത് സജ്ജമാക്കിയിരിക്കുന്ന ഇഞ്ചിയോൺ കിയയുടെ പുതിയ അത്യാധുനിക സർവീസ് ഫെസിലിറ്റിയുടെ ഉദ്ഘാടനം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എസ്. സരസ്വതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ബിജു ശിവദാസ്, കൗൺസിലർ ശ്രീമതി സന്ധ്യാ കുമാരി, ഇഞ്ചിയോൺ കിയ സീനിയർ വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് & സർവീസ് റജി വർഗീസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങിന്റെ ഭാഗമായി, കിയ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമായ 'ഓൾ-ന്യൂ കിയ സോറെന്റോ ഹൈബ്രിഡ്' നേരിട്ട് കണ്ടറിയാനും പരിചയപ്പെടാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കൊല്ലത്തെയും സമീപ പ്രദേശങ്ങളിലെയും കിയ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും വേഗമേറിയതുമായ വാഹന പരിചരണവും സർവീസ് സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സർവീസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ, മികച്ച പരിശീലനം ലഭിച്ച അനുഭവസമ്പന്നരായ സാങ്കേതിക വിദഗ്ദ്ധർ എന്നിവരടങ്ങുന്ന ഈ പുതിയ ഫെസിലിറ്റിയിലൂടെ സർവീസുകളിൽ പൂർണ്ണ സുതാര്യതയും മികച്ച അനുഭവവും ഇഞ്ചിയോൺ കിയ ഉറപ്പുനൽകുന്നു.

'ഉപഭോക്താക്കളുടെ പൂർണ്ണ തൃപ്തിക്കും തടസ്സങ്ങളില്ലാത്ത വാഹന പരിചരണത്തിനും ഞങ്ങൾ നൽകുന്ന മുൻഗണനയുടെ തുടർച്ചയാണ് കൊട്ടിയത്തെ പുതിയ സർവീസ് ഫെസിലിറ്റി. ഞങ്ങളുടെ ഏറ്റവും പുതിയ സോറെന്റോ ഹൈബ്രിഡ് മോഡൽ നേരിട്ട് കണ്ടറിയാനും, ഞങ്ങളുടെ വിദഗ്ദ്ധ സംഘവുമായി സംവദിക്കാനുമുള്ള ഈ പ്രത്യേക അവസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു,' എന്ന് ഇഞ്ചിയോൺ കിയ സീനിയർ വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് & സർവീസ് റജി വർഗീസ് ഉദഘാടന വേളയിൽ പറഞ്ഞു.

പുതിയ സർവീസ് സെന്ററിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സർവീസ് അപ്പോയിന്റ്മെന്റുകൾക്കുമായി ഉപഭോക്താക്കൾക്ക് കൊട്ടിയം ഇഞ്ചിയോൺ കിയയുമായി നേരിട്ട് ബന്ധപ്പെടാം. ഫോൺ നമ്പർ: 8111879111.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.