- Trending Now:
കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ പദ്ധതിയായ വാത്സല്യത്തിന് തുടക്കമായി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാർഡ് നടത്തുന്ന വാത്സല്യം പദ്ധതി നവജാതശിശുക്കൾ മുതൽ അഞ്ചു വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ സമഗ്ര സംരക്ഷണത്തിനും വികസനത്തിനുമായാണ് നടപ്പിലാക്കുന്നത്.
സർക്കാർ അംഗീകൃത അനാഥാലയങ്ങളിൽ കഴിയുന്ന 10 കുഞ്ഞുങ്ങളെ ഏറ്റെടുത്ത് അവരുടെ ആവശ്യമായ പോഷകാഹാരം, മികച്ച ആരോഗ്യപരിപാലനം, ശുചിത്വം, ശിശുപരിപാലന സഹായങ്ങൾ എന്നിവ 'വാത്സല്യം' പദ്ധതിയിലൂടെ വി-ഗാർഡ് ഉറപ്പാക്കും. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഏറ്റവും നിർണായകമായ ആദ്യകാലങ്ങളിൽ തുടർച്ചയായ പരിചരണം നൽകുന്നതിലൂടെ അവരുടെ ശാരീരികവും മാനസീകവുമായ ക്ഷേമവും മികച്ച ജീവിതസാഹചര്യങ്ങളും ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വി-ഗാർഡിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾക്ക് മുൻഗണന നൽകാറുണ്ട്. കുട്ടികളാണ് നമ്മുടെ സമൂഹത്തിന്റെ ഭാവി എന്ന തിരിച്ചറിവോടെയാണ് ഈ പദ്ധതിക്ക് ഞങ്ങൾ തുടക്കം കുറിക്കുന്നത്. കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും ഭാവിക്കും വഴിതെളിക്കുന്ന ഇത്തരം മഹത്തായ പദ്ധതികൾക്ക് വി-ഗാർഡ് എപ്പോഴും പിന്തുണ ഉറപ്പാക്കുമെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.