- Trending Now:
ഹൈദരാബാദ്: എൻജിനീയറിംഗ് കോളജുകളിലെ സാങ്കേതികവിദ്യ, എഐ നൈപുണ്യ വികസനത്തിന് പ്രവർത്തിക്കുന്ന എഡ്ടെക് കമ്പനിയായ ബൈറ്റ്എക്സ്എൽ 9 മില്യൺ യുഎസ് ഡോളർ (ഏകദേശം 75 കോടി രൂപ) നിക്ഷേപം സമാഹരിച്ചു. എലിവർ ഇക്വിറ്റി നേതൃത്വം നൽകിയ റൗണ്ടിൽ നിലവിലെ നിക്ഷേപകരായ കലാരി ക്യാപിറ്റലും മൈക്കൽ ആൻഡ് സൂസൻ ഡെൽ ഫൗണ്ടേഷനും പങ്കെടുത്തു. 2024 ജൂലൈയിൽ ലഭിച്ച നിക്ഷേപത്തിന് തുടർച്ചയായാണ് പുതിയ ഫണ്ടിംഗ്.
ടയർ-2, ടയർ-3 നഗരങ്ങളിലെ എൻജിനീയറിംഗ് കോളജുകളുമായി സഹകരിച്ച് വ്യവസായത്തിന് ആവശ്യമായ സാങ്കേതിക, എഐ പരിശീലനം അക്കാദമിക് പഠനത്തോടൊപ്പം നൽകുന്നതാണ് ബൈറ്റ്എക്സ്എല്ലിന്റെ മാതൃക. കഴിഞ്ഞ വർഷം കമ്പനിയുടെ 7,600 ബിരുദധാരികൾക്ക് ഐടി, എൻജിനീയറിംഗ് മേഖലകളിൽ ജോലി ലഭിച്ചു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്ഥാപനങ്ങളുടെ എണ്ണം 40ൽ നിന്ന് 120 ആയും വിദ്യാർഥികളുടെ എണ്ണം 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായും ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം. 15 സംസ്ഥാനങ്ങളിലായി പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം എഐ അധിഷ്ഠിത പഠന-മൂല്യനിർണയ സംവിധാനങ്ങൾ, വിദ്യാർഥി അനലിറ്റിക്സ്, വ്യക്തിഗത പഠന സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കാനും പുതിയ നിക്ഷേപം ഉപയോഗിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.