Sections

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ മോട്ടോറോള ഫോണുകൾക്ക് പ്രത്യേക ഓഫറുകൾ

Saturday, Oct 10, 2026
Reported By Admin
Motorola Announces Big Billion Days Offers on Smartphones

ന്യൂഡൽഹി: ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയ്ലിനോടനുബന്ധിച്ച് മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാട്ട്ഫോൺ നിരയിൽ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, മോട്ടോ ജി37 പവർ, മോട്ടോറോള സിഗ്നേച്ചർ എന്നിവയാണ് പ്രധാന മോഡലുകൾ. ഒക്ടോബർ 8-ന് 'ഏർലി ആക്സസും' (മുൻകൂട്ടിയുള്ള പ്രവേശനം) ഒക്ടോബർ 9-ന് പൊതുവിൽപ്പനയും ആരംഭിക്കും.

എഡ്ജ് 70 ഫ്യൂഷൻ 29,749 രൂപ മുതൽ, എഡ്ജ് 70 പ്രോ 36,999 രൂപ മുതൽ, എഡ്ജ് 70 പ്രോ പ്ലസ് 44,999 രൂപ, മോട്ടോ ജി37 പവർ 15,999 രൂപ മുതൽ, മോട്ടോറോള സിഗ്നേച്ചർ 57,249 രൂപ മുതൽ ലഭിക്കും. എഡ്ജ് 70 ഫ്യൂഷനിൽ 7000 എംഎഎച്ച് ബാറ്ററി, 50എംപി ക്യാമറ; എഡ്ജ് 70 പ്രോയിൽ ട്രിപ്പിൾ 50എംപി ക്യാമറ; പ്രോ പ്ലസിൽ 50എംപി ക്യാമറയും 50X എഐ സൂമും; മോട്ടോ ജി37 പവറിൽ 7000എംഎഎച്ച് ബാറ്ററിയും സിഗ്നേച്ചറിൽ 100X സൂം, 8കെ ഡോൾബി വിഷൻ എന്നിവയും ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.