Sections

യൂറോപ്പിലെ മിസാനോയിൽ അരങ്ങേറ്റം കുറിച്ച് ടിവിഎസ് റേസിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ്

Saturday, Oct 10, 2026
Reported By Admin
TVS Racing International Championship Debuts in Italy

കൊച്ചി: മുൻനിര ഇരുചക്ര വാഹന നിർമ്മാണ കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി 2026-ലെ ടിവിഎസ് റേസിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിന് ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ തുടക്കം കുറിച്ചു. ഒക്ടോബർ രണ്ട് മുതൽ നാല് വരെ നടന്ന ഈ യൂറോപ്യൻ അരങ്ങേറ്റം കമ്പനിയുടെ ആഗോള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

നാല് ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും വേഗതയേറിയ 14 റേസർമാരാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ആധുനിക സാങ്കേതികവിദ്യകളുള്ള ടിവിഎസ് അപ്പാച്ചെ ആർആർ 310 റേസ്-സ്പെക് ബൈക്കുകളിലാണ് ഇവർ മത്സരിച്ചത്. മലേഷ്യ, തായ്ലൻഡ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ അഞ്ച് റൗണ്ടുകളിലായി വിജയകരമായി സംഘടിപ്പിച്ചതിന് ശേഷമാണ് ടിവിഎസ് റേസിംഗ് ഇപ്പോൾ യൂറോപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. 90-ലധികം അന്താരാഷ്ട്ര വിപണികളിൽ സാന്നിധ്യമുള്ള ടിവിഎസ്, തങ്ങളുടെ ഉൽപ്പന്നങ്ങളുടെ മികവിലൂടെ ആഗോളതലത്തിൽ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ്.

ടിവിഎസ് മോട്ടോറിന്റെ ഇരുചക്ര വാഹന ശ്രേണിയുടെ അന്താരാഷ്ട്ര വളർച്ചയുടെ ഭാഗമാണ് ടിവിഎസ് റേസിങ്ങിന്റെ ഈ ആഗോളവത്കരണം. ടിആർഐസി പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നതിനൊപ്പം ടിവിഎസ് അപ്പാച്ചെ ശ്രേണിയും ആഗോളതലത്തിൽ കൂടുതൽ സാന്നിധ്യം ശക്തമാക്കുകയാണ്. അപ്പാച്ചെ ശ്രേണിക്ക് ലോകമെമ്പാടുമായി 70 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് നിലവിലുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.