- Trending Now:
കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2026 സെപ്റ്റംബർ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1852.89 കോടി രൂപ മൊത്തം വരുമാനം നേടി. മുൻ വർഷം ഇതേ പാദത്തിലെ 1340.92 കോടി രൂപയിൽ നിന്ന് 38.2 ശതമാനമാണ് വർധന. മുൻവർഷം ഇതേ പാദത്തിൽ 65.29 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 71% വർദ്ധിച്ച് 111.67 കോടി രൂപയിലെത്തി.
2026 സെപ്റ്റംബർ 30-ന് അവസാനിച്ച ആദ്യ ആറു മാസത്തെ പ്രവർത്തനത്തിലും കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കാലയളവിലെ ആകെ ഏകീകൃത പ്രവർത്തന വരുമാനം 30.5 ശതമാനം വർധിച്ച് 3,663.54 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തിൽ ഇത് 2,807 കോടി രൂപയായിരുന്നു.
ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തെ അറ്റാദായം 73.9 ശതമാനം വർധിച്ച് 241.92 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 139.14 കോടി രൂപയായിരുന്നു അറ്റാദായം.
'എല്ലാ വിഭാഗങ്ങളും മികച്ച വളർച്ച കൈവരിച്ചുകൊണ്ട് ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ബിസിനസ്സ് ശക്തമായ പ്രകടനം കാഴ്ചവച്ചു. ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വ്യത്യാസവും ഭൂരിഭാഗം വിഭാഗങ്ങളിലുണ്ടായ മികച്ച വിൽപ്പനയും ഈ നേട്ടത്തിന് കരുത്തേകി. ബിസിനസിന്റെ സ്ഥിരതയും വ്യക്തമായ ലക്ഷ്യബോധവും അനുകൂലമായ വിപണി സാഹചര്യങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണം. പശ്ചിമേഷ്യൻ യുദ്ധത്തിൻറെ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും വിവിധ നടപടികളിലൂടെ ഇത് പരിഹരിക്കാൻ വി-ഗാർഡിന് സാധിച്ചു. വരും പാദങ്ങളിലും വിതരണവും ലാഭവും നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ വി-ഗാർഡ് സ്വീകരിക്കും. വരും പാദങ്ങളിലും ഈ വളർച്ചാ മുന്നേറ്റം നിലനിർത്താൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.' വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.