- Trending Now:
ന്യൂയോർക്ക്: ന്യൂയോർക്കിൽ നടന്ന ദീപാവലി ആഘോഷത്തിൽ ഇന്ത്യൻ പരമ്പരാഗത വേഷത്തിൽ തിളങ്ങി പ്രശസ്ത അമേരിക്കൻ സൂപ്പർമോഡലും ടെലിവിഷൻ അവതാരകയുമായ ടൈറ ബാങ്ക്സ്. അമേരിക്കയിലെ ദീപാവലി പാർട്ടിയിൽ പൂർണമായും ഒരു 'ദേശി' ലുക്കിലെത്തിയ ഈ ആഗോള ഫാഷൻ ഐക്കൺ, ഇന്ത്യയുടെ സ്വന്തം കല്യാൺ ജൂവലേഴ്സിൻറെ ആഭരണങ്ങളാണ് അണിഞ്ഞത്.
കല്യാൺ ജൂവലേഴ്സിൻറെ ന്യൂജേഴ്സി ഷോറൂമിൽ നിന്നുള്ള നെറ്റിചുട്ടി, ഒഡ്യാണം, ജിമിക്കി, ചോക്കർ, മോതിരം എന്നിവയായിരുന്നു ടൈറ ബാങ്ക്സ് അണിഞ്ഞിരുന്നത്. ഈ ആഘോഷത്തിന് വേണ്ടി ഡിസൈൻ ഹൗസായ മൈസൺ തായ് പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു അവരുടെ വസ്ത്രം. യു.എസ് വിപണിയിലെ കല്യാൺ ജൂവലേഴ്സിൻറെ രണ്ടാമത്തെ മാത്രം ദീപാവലി ആഘോഷവേളയിലാണ് കമ്പനിക്ക് ഈ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കാനായത്.
'അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ' എന്ന പരിപാടിയിലൂടെയും ദീർഘകാലം സൂപ്പർമോഡൽ എന്ന നിലയിലും ആഗോളതലത്തിൽ ശ്രദ്ധേയയായ ടൈറ ബാങ്ക്സ്, ആദ്യമായാണ് പൂർണ്ണമായും ഇന്ത്യൻ ലുക്കിൽ ഒരു പൊതുവേദിയിൽ എത്തുന്നത്. പ്രവാസി ഇന്ത്യക്കാർക്ക് അപ്പുറത്തേക്ക്, അമേരിക്കൻ മുഖ്യധാരാ സംസ്കാരത്തിൽ ദീപാവലി ആഘോഷങ്ങൾക്ക് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന സ്വീകാര്യതയുടെയും ജനപ്രീതിയുടെയും സൂചന കൂടിയാണ് ടൈറ ബാങ്ക്സിൻറെ ഈ അപ്പിയറൻസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.