Sections

ഹോണ്ട ഇന്ത്യ ഡിജിറ്റൽ മോട്ടോജിപി മത്സരം പ്രഖ്യാപിച്ചു

Friday, Aug 25, 2023
Reported By Admin
Honda Moto GP

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) #HondaExcitesTheWorld എന്ന പേരിൽ പ്രഥമ ഡിജിറ്റൽ മോട്ടോജിപി മത്സരം പ്രഖ്യാപിച്ചു. സെപ്റ്റംബർ 22 മുതൽ 24 വരെ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ ഗ്രാൻഡ്പ്രീ ഓഫ് ഭാരത് എന്ന് പേരിട്ടിരിക്കുന്ന 2023 മോട്ടോജിപി വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് 2023 ഓഗസ്റ്റ് 24 മുതൽ ഡിജിറ്റൽ മോട്ടോജിപി മത്സരം ആരംഭിക്കുന്നത്. രാജ്യവ്യാപകമായി ഹോണ്ട ഉപഭോക്താക്കളെ ഒന്നിപ്പിക്കുന്നതിനൊപ്പം, പങ്കെടുക്കുന്നവർക്ക് മോട്ടോർ സൈക്കിളുകളോടും റേസിങ് ലോകത്തോടുമുള്ള തങ്ങളുടെ അഭിനിവേശം പ്രകടിപ്പിക്കാൻ ഒരു മികച്ച പ്ലാറ്റ്ഫോമും ഡിജിറ്റൽ മോട്ടോജിപി മത്സരം വാഗ്ദാനം ചെയ്യുന്നു.

2023 ഓഗസ്റ്റ് 24ന് ഉച്ചക്ക് 12ന് തുടങ്ങിയ മോട്ടോജിപി മത്സരം 2023 സെപ്റ്റംബർ 15ന് രാത്രി 8 മണിക്ക് അവസാനിക്കും. തമിഴ്നാട്ടിൽ നിന്ന് ഒഴികെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഉപഭോക്താക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിന് യോഗ്യത നേടുന്നതിന് മത്സരാർത്ഥി അവരുടെ ഹോണ്ട ബൈക്കിനൊപ്പമുള്ള ഒരു വീഡിയോ/ഫോട്ടോ പോസ്റ്റ് ചെയ്യണം. താഴെപ്പറയുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏതെങ്കിലും ഒന്ന് പിന്തുടരുകയും വേണം.

https://www.instagram.com/hondaracingindia

https://www.facebook.com/HondaRacingIndia/

https://www.instagram.com/bigwingindia

https://www.facebook.com/HondaBigWingIndia

https://twitter.com/BigWingIndia

https://www.instagram.com/honda2wheelerin/

https://www.facebook.com/honda2wheelers.in

https://twitter.com/honda2wheelerin

ഇതിന് പുറമേ മത്സരാർത്ഥി അവരുടെ പ്രതികരണങ്ങളിൽ ഇനിപ്പറയുന്ന ഹാഷ്ടാഗുകൾ സൂചിപ്പിക്കുകയും വേണം. (i) #HondaVirtualBikeParade (ii) #ExciteTheWorld (iii) @HondaRacingIndia (iv) @Honda2WheelerIn / @BigWingIndia

ഞങ്ങളെ സംബന്ധിച്ചിടത്തോളം മോട്ടോർസ്പോർട്ട് വെറുമൊരു ഇവന്റ് മാത്രമല്ല, അത് ലോകത്തിന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ സഹായിക്കുന്ന ഒരു വികാരമാണ്-ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. #HondaExcitesTheWorld 'MotoGP മത്സരത്തിലൂടെ, ഞങ്ങൾ റേസിങ് സംസ്കാരം ശക്തിപ്പെടുത്തുകയും ഞങ്ങളുടെ ഹോണ്ട റൈഡർ കമ്മ്യൂണിറ്റിയിൽ ചേരാൻ രാജ്യത്തുടനീളമുള്ള റൈഡർമാരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിലെ 500 വിജയികൾക്ക് മോട്ടോജിപി വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പ് കാണാൻ അവസരം ലഭിക്കും. കൂടാതെ, 1000 വിജയികൾക്ക് വരെ ഹോണ്ട ബ്രാൻഡഡ് മർച്ചന്റൈസും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.