- Trending Now:
കൊച്ചി: ഇത്തവണത്തെ വിവാഹ സീസണിൽ തങ്ങളുടെ ഹോം ലോക്കർ ബിസിനസിൽ 20 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് എൻറർപ്രൈസസിൻറെ സെക്യൂരിറ്റി സൊലൂഷൻസ് ബിസിനസ് വ്യക്തമാക്കി.
സുരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതുമായ സമ്മാനങ്ങളുടെ കാര്യത്തിൽ ഉയർന്നു വരുന്ന ഉപഭോക്തൃ താൽപര്യങ്ങളാണ് വിവാഹ സീസണിനൊപ്പം ഡിമാൻഡ് ഉയർത്തുന്നത്.
വീടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉപഭോഗങ്ങളുടെ കാര്യത്തിൽ വിവാഹ സീസൺ ഏറെ നിർണായകമാണ്. സ്വർണത്തിലും ജുവല്ലറികളിലുമുള്ള വർധിച്ചു വരുന്ന നിക്ഷേപം, സുപ്രധാന രേഖകൾ തുടങ്ങിയവയും ഡിമാൻഡ് വർധിക്കാൻ വഴിയൊരുക്കുന്നുണ്ട്.
ഉപഭോക്തൃ താൽപര്യങ്ങളിലെ ഈ മാറ്റങ്ങൾക്ക് ഒപ്പം ഗോദ്റെജിൻറെ സെക്യൂരിറ്റി സൊലൂഷൻസ് സാധാരണ കപ്ബോർഡുകളേക്കാൾ കൂടുതൽ ശക്തമായ ഹോം ലോക്കറുകളുടെ വിപുലമായ ശ്രേണിയും അവതരിപ്പിക്കുന്നുണ്ട്.
വിവാഹ സീസൺ തങ്ങളെ സംബന്ധിച്ച് ഇപ്പോൾ തന്ത്രപരമായി കൂടുതൽ പ്രധാനപ്പെട്ട കാലമാണെന്ന് ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ സെക്യൂരിറ്റി സൊലൂഷൻസ് വിഭാഗം മേധാവി പുഷ്കർ ഗോഖലെ പറഞ്ഞു. വിവാഹ സീസണിൽ കുടുംബങ്ങൾ സ്വർണത്തിലും മറ്റു മൂല്യമുള്ള വസ്തുക്കളിലും കൂടുതലായി നിക്ഷേപിക്കുന്നതിനാൽ സുരക്ഷിതമായ സൂക്ഷിക്കാനുള്ള സൗകര്യം ഈ വാങ്ങലുകളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.