Sections

യൂണിയൻ സുദർശൻ അവതരിപ്പിച്ച് യൂണിയൻ ബാങ്ക്; 14 പുതിയ പദ്ധതികൾക്കും തുടക്കം

Saturday, Sep 19, 2026
Reported By Admin
Union Bank Launches AI-Powered Union Sudarshan Hub

മുംബൈ: തത്സമയ ബാങ്കിംഗ് നിരീക്ഷണം, റിസ്ക് മേൽനോട്ടം, പ്രവർത്തന മികവ് എന്നിവ ലക്ഷ്യമിട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 'യൂണിയൻ സുദർശൻ' എന്ന കേന്ദ്രീകൃത ബാങ്കിംഗ് ഇന്റലിജൻസ് ഹബ്ബ് അവതരിപ്പിച്ചു. ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പൂർണമായും ഓട്ടോമേറ്റഡ് സംവിധാനമായ 'യൂണിയൻ സുദർശൻ' അവതരിപ്പിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ വിവിധ ബാങ്കിംഗ് ചാനലുകളിലെ അസാധാരണ ഇടപാടുകളും റിസ്കുകളും നേരത്തേ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ബാങ്ക് 14 പുതിയ തന്ത്രപ്രധാന പദ്ധതികൾക്കും തുടക്കമിട്ടു. പ്രക്രിയകൾ ലളിതമാക്കുക, സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള സമയം കുറയ്ക്കുക, സുഗമമായ ബാങ്കിംഗ് ഉറപ്പാക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം.

ബാങ്കിന്റെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന യൂണിയൻ ബാങ്ക് മ്യൂസിയവും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി സഞ്ജയ് ലോഹിയ, യൂണിയൻ ബാങ്ക് എംഡിയും സിഇഒയുമായ അശീഷ് പാണ്ഡെ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നിതേഷ് രഞ്ജൻ, എസ്. രാമസുബ്രഹ്മണ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.