- Trending Now:
ഹൈദരാബാദ്: ഇബിജി ഗ്രൂപ്പ് കുട്ടികളുടെ കളിപ്പാട്ട, പഠനം, വിനോദം, കുടുംബ അനുഭവ മേഖലകളിലേക്ക് 'ആതിര ആൻഡ് അപ്പ ടോയ്സ്' എന്ന ബ്രാൻഡുമായി പ്രവേശിക്കുന്നു. 2026 അവസാനത്തോടെ ഹൈദരാബാദിൽ ആദ്യ സ്റ്റോർ ആരംഭിക്കും. പഠനം, ക്രിയേറ്റിവിറ്റി, STEM, കളക്റ്റബിൾസ്, പ്ലേ എന്നിവ ഉൾപ്പെടെ 1,335 ഉൽപ്പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.
50 കോടിയിലേറെ രൂപയുടെ നിക്ഷേപത്തോടെ 2027ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ 50ലധികം സ്റ്റോറുകൾ ആരംഭിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. ഗെയിം സോണുകൾ, അനുഭവാധിഷ്ഠിത പ്ലേ ഏരിയകൾ, പഠന-ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ, ഗിഫ്റ്റിംഗ്, കുട്ടികളുടെ മെർച്ചൻഡൈസ്, മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുക്കുന്ന അനുഭവങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്.
ഇന്ത്യൻ നിർമാതാക്കളുമായി സഹകരിച്ച് സുരക്ഷിതവും സർഗാത്മകവും ആഗോള നിലവാരത്തിലുള്ളതുമായ കളിപ്പാട്ടങ്ങൾ വിപണിയിലെത്തിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. 'വോക്കൽ ഫോർ ലോക്കൽ', 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതികൾക്ക് അനുസൃതമായി ആഭ്യന്തര ഉൽപ്പാദനത്തിനും പ്രാദേശിക വിതരണ ശൃംഖലയ്ക്കും പ്രാധാന്യം നൽകുമെന്നും ഇബിജി ഗ്രൂപ്പ് അറിയിച്ചു. രാജ്കോട്ട് ആസ്ഥാനമായ കളിപ്പാട്ട നിർമാതാക്കളായ അദിതി ടോയ്സുമായി ഇതിനായി സഹകരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.