- Trending Now:
ചെന്നൈ: ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ബാങ്ക് 2025-26ലെ രാജ്ഭാഷ കീർത്തി പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടി.
നവി മുംബൈയിലെ സിഡ്കോ എക്സിബിഷൻ സെന്ററിൽ നടന്ന ആറാമത് അഖിലേന്ത്യാ രാജ്ഭാഷ സമ്മേളനത്തിലെ ഹിന്ദി ദിവസ് ആഘോഷത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. എക്സിക്യൂട്ടീവ് ഡയറക്ടർ ശിവ് ബജ്രംഗ് സിങ് പുരസ്കാരം ഏറ്റുവാങ്ങി.
ചെന്നൈയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ടൗൺ ഔദ്യോഗിക ഭാഷാ നിർവഹണ സമിതിയുടെ (TOLIC) കൺവീനർ എന്ന നിലയിലും ഇന്ത്യൻ ബാങ്കിന് മികച്ച വിഭാഗത്തിനുള്ള പുരസ്കാരം ലഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ ഭാഷയിൽ സേവനം നൽകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അംഗീകാരമെന്ന് ബാങ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.