Sections

എഐ കരുത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ അത്യാധുനിക മൊബൈൽ ബാങ്കിംഗ് ആപ്പ് ബോബ് വേൾഡ് 2.0 പുറത്തിറക്കി

Tuesday, Sep 15, 2026
Reported By Admin
Bank of Baroda Launches AI-Powered bob World 2.0 App

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ പുതിയ തലമുറ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ 'ബോബ് വേൾഡ് 2.0' അവതരിപ്പിച്ചു. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി സഞ്ജയ് ലോഹ്യ, ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ആപ്പ് പ്രദർശിപ്പിച്ചത്.

ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തന യാത്രയിലെ നിർണ്ണായക ചുവടുവെപ്പായ ഈ ആപ്പ്, കൂടുതൽ സ്മാർട്ടും സുരക്ഷിതവുമായ ബാങ്കിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

വോയിസ് കമാന്റിലൂടെ പണമിടപാടുകൾ ആരംഭിക്കാനും ആപ്പിലെ മറ്റ് സേവനങ്ങൾ അനായാസം ഉപയോഗിക്കാനും സഹായിക്കുന്ന വോയ്സ്-എനേബിൾഡ് സംവിധാനം, ഉപഭോക്താക്കൾക്ക് തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായി വിലയിരുത്താനും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന സമഗ്രമായ പേഴ്സണൽ ഫിനാൻഷ്യൽ മാനേജ്മെന്റ് മൊഡ്യൂൾ, മുതിർന്ന പൗരർ, സ്ത്രീകൾ, പ്രവാസികൾ, യുവാക്കൾ തുടങ്ങിയ ഓരോ വിഭാഗത്തിന്റെയും പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കി അവർക്ക് അനുയോജ്യമായ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഹൈപ്പർ-പേഴ്സണലൈസേഷൻ സൗകര്യവും തത്സമയ സംരക്ഷണം ഉറപ്പാക്കുന്ന മൾട്ടി-ലേയേർഡ് സുരക്ഷാ ക്രമീകരണങ്ങളും ഇതിലൂണ്ട്.

ബാങ്കിംഗ് മേഖല അതിവേഗം ഡിജിറ്റലാകുന്ന ഈ കാലഘട്ടത്തിൽ, ഉപഭോക്താക്കൾ കൂടുതൽ മികച്ചതും വ്യക്തിഗതവുമായ സേവനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു. എഐ അധിഷ്ഠിതമായ വോയ്സ് കമാൻഡ് സംവിധാനവും മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ചാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.