Sections

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓണം ക്യാംപയിൻ 'ഓണം ഒരുമയുടെ ഓളം' തരംഗമാകുന്നു; 5 കോടിയിലധികം കാഴ്ചക്കാർ

Thursday, Sep 03, 2026
Reported By Admin
South Indian Bank Onam Campaign Crosses 5 Crore Views

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓണം ക്യാംപയിനായ 'ഓണം ഒരുമയുടെ ഓളം' സോഷ്യൽ മീഡിയയിൽ വൻ ജനശ്രദ്ധ നേടുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ച് കോടിയിലധികം കാഴ്ചക്കാരെ ആകർഷിച്ചാണ് ഈ പരസ്യചിത്രം തരംഗമായി മാറിയിരിക്കുന്നത്.

കേരളത്തിന്റെ മണ്ണിൽ ആഴത്തിൽ വേരൂന്നിയ സ്ഥാപനമെന്ന നിലയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരുമ, പൈതൃകം, തലമുറകളായി നിലനിൽക്കുന്ന സാമൂഹിക ബന്ധങ്ങൾ തുടങ്ങിയ മൂല്യങ്ങളാണ് ക്യാംപയിൻ ഉയർത്തിപ്പിടിക്കുന്നത്. 'മനുഷ്യർ ഒന്നിച്ചുനിന്നാൽ അസാധ്യമായി ഒന്നുമില്ല' എന്ന മഹത്തായ സന്ദേശമാണ് ഈ ക്യാംപയിനിലൂടെ സൗത്ത് ഇന്ത്യൻ ബാങ്ക് ജനങ്ങളിലേക്ക് എത്തിക്കുന്നത്.

90 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യചിത്രത്തിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട ചുണ്ടൻവള്ളത്തെ ഒരു കൂട്ടം യുവാക്കൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ പുനരുദ്ധരിക്കുന്നതാണ് പ്രമേയം. പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത പരസ്യചിത്രത്തിന് ശരത് പ്രകാശാണ് തിരക്കഥയൊരുക്കിയത്. കിരൺ പീതാംബരൻ പ്രധാന വേഷത്തിലെത്തുന്നു. ആലപ്പുഴയുടെ കായൽ പശ്ചാത്തലത്തിലാണ് ഈ മനോഹരമായ പരസ്യചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികളടക്കം 20 ദിവസംകൊണ്ട് ചിത്രം പൂർത്തിയാക്കി. നാടിന്റെ നന്മയും കൂട്ടായ്മയുടെ കരുത്തും പ്രേമയമാക്കിയ പരസ്യചിത്രം ചുരുങ്ങിയ സമയം കൊണ്ട് ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെ മാത്രം അഞ്ച് കോടിയിലധികം കാഴ്ചക്കാരെ നേടിയെടുത്തത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.