- Trending Now:
തിരുവനന്തപുരം: കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിധ്വനി' യുടെ നേതൃത്വത്തിൽ ടെക്നോപാർക്ക് ജീവനക്കാർക്കായി സെപ്റ്റംബർ 16 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ടെക്നോപാർക്കിലെ തേജസ്വിനി ബിൽഡിംഗിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ് നടക്കുക.
ഡിഡിആർസി അജിലസ് ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിൽ കുറഞ്ഞ നിരക്കിൽ ആരോഗ്യ പരിശോധന സാധ്യമാകും. പതിവ് ആരോഗ്യ പരിശോധനകൾക്കൊപ്പം ജീവനക്കാർക്ക് പ്രത്യേക വൈദ്യോപദേശവും തേടാവുന്നതാണ്.
ഡിഡിആർസിയുടെ ആരോഗ്യ പരിശോധനാ പാക്കേജുകൾക്ക് പുറമെ സൗജന്യ കാഴ്ച, കേൾവി , ദന്ത പരിശോധനകളും ക്യാമ്പിൽ ലഭ്യമാണ്.
രജിസ്ട്രേഷന് : https://forms.gle/zh28xnXUffbVZLRQ7
കൂടുതൽ വിവരങ്ങൾക്ക്: 9495514030 (നിധീഷ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.