- Trending Now:
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് സംഘടിപ്പിച്ച പ്രഥമ 'പിഎൻബി എഐ ഉച്ചകോടി 2026' ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള കോർപ്പറേറ്റ് ഓഫിസിൽ വിജയകരമായി സമാപിച്ചു. 'നവീകരിക്കുക, സംയോജിപ്പിക്കുക, ഉയർത്തുക' (Innovate, Integrate, Elevate) എന്ന സന്ദേശത്തിലൂന്നിയാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ നിർമ്മിത ബുദ്ധിയുടെയും ക്വാണ്ടം സാങ്കേതികവിദ്യയുടെയും പ്രയോഗവും അവയുടെ സുരക്ഷാ വശങ്ങളും ഉച്ചകോടിയിൽ ചർച്ചാവിഷയമായി.'
ധനകാര്യ സേവന വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ദേബാശിഷ് പ്രഷ്ടി, പിഎൻബിയുടെ എംഡിയും സിഇഒയുമായ അശോക് ചന്ദ്ര, ഐബിഎ ചീഫ് എക്സിക്യൂട്ടീവ് അതുൽ കുമാർ ഗോയൽ തുടങ്ങി പ്രമുഖ നയരൂപീകരണ വിദഗ്ധരും സാങ്കേതിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തൽ, വായ്പാ പ്രക്രിയകൾ സുഗമമാക്കൽ, വ്യാജ ഇടപാടുകൾ തടയൽ എന്നിവയിൽ എഐ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഉത്തരവാദിത്തമുള്ള സാങ്കേതിക ഉപയോഗത്തെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ചകൾ നടന്നു.
ഇതോടൊപ്പം ഐ.ഐ.ടി കാൺപൂരുമായി സഹകരിച്ച് നടപ്പിലാക്കിയ 'സൈബർ സെക്യൂരിറ്റി ഹാക്കത്തോൺ 2026' വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.