Sections

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു

Wednesday, Sep 16, 2026
Reported By Admin
Indian Bank Unveils AI-Tara and New Digital Banking Services

മുംബൈ: ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളായ 'എഐ-താര', 'സ്മാർട്ട് വെൽത്ത് ', 'ഇൻഡ് ക്യാഷ് ഒപ്റ്റിമ' എന്നിവ അവതരിപ്പിച്ചു. ശബ്ദ നിർദേശങ്ങളിലൂടെ 10 ഭാഷകളിൽ ഫണ്ട് ട്രാൻസ്ഫർ, ഐഎംപിഎസ്, എഫ്ഡി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് എഐ-താര. മുതിർന്ന പൗരന്മാർക്കും ഡിജിറ്റൽ പരിജ്ഞാനം പരിമിതമായവർക്കും ഇത് സഹായകരമാകും.

ഇൻഡ്സ്മാർട്ടിലെ സ്മാർട്ട് വെൽത്ത് വഴി ബാങ്ക് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, നിക്ഷേപങ്ങൾ, ഓഹരികൾ, ഇടിഎഫ്, എൻപിഎസ് എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക പോർട്ട്ഫോളിയോ ഒരിടത്ത് കാണാനും ചെലവ് വിശകലനവും വ്യക്തിഗത സാമ്പത്തിക വിവരങ്ങളും ലഭ്യമാകും. കോർപറേറ്റ്, സ്ഥാപന ഉപഭോക്താക്കൾക്കായി ഡിജിറ്റൽ കളക്ഷൻ, പേപ്പർലെസ് ഓൺബോർഡിംഗ്, മൊബൈൽ ക്യാഷ് മാനേജ്മെന്റ് തുടങ്ങിയ സൗകര്യങ്ങളാണ് ഇൻഡ് ക്യാഷ് ഒപ്റ്റിമ നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.