- Trending Now:
രാജസ്ഥാൻ: രാജസ്ഥാനിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ ആദിവാസി വിദ്യാർഥികൾക്കായി ഡിജിറ്റൽ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 16.01 കോടി രൂപ വരെ സിഎസ്ആർ സഹായം നൽകും. നാഷണൽ ഷെഡ്യൂൾഡ് ട്രൈബ്സ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻഎസ്ടിഎഫ്ഡിസി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
29 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ (ഇഎംആർഎസ്) ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 116 സ്മാർട്ട് ബോർഡുകൾ, നാല് വർഷത്തെ വാറന്റി/എഎംസി സഹിതം 584 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, 584 യുപിഎസ് സംവിധാനങ്ങൾ, മത്സരപരീക്ഷാ പരിശീലന സാമഗ്രികൾ ഉൾപ്പെടുത്തിയ 290 ടാബ്ലറ്റുകൾ, ഓഡിയോ-വിഷ്വൽ ഉപകരണങ്ങൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി, പ്രിന്ററുകൾ തുടങ്ങിയവയാണ് ഒരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.