- Trending Now:
കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്ക്കരണത്തിന്റെ കാര്യത്തിൽ നിർണായകമായ വളർന്നു വരുന്ന പുതിയ മേഖലകളിലെ സാമ്പത്തിക സഹായം ഉറപ്പിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചക്ര സെന്റർ ഓഫ് എക്സലൻസ് അവതരിപ്പിച്ചു. വികസിത ഭാരതം 2047-ൽ ബാങ്കിനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് ഈ നീക്കം. പുതുതലമുറയിലെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള വളർന്നു വരുന്ന മേഖലകൾക്കായി അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരു സംവിധാനമായി 'ചക്ര' പ്രവർത്തിക്കും. പുനരുപയാഗിക്കാവുന്ന ഊർജ്ജം. ഹരിത ഹൈഡ്രജൻ, സെമി കണ്ടക്ടർ, ഡീകാർബണൈസേഷൻ, സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങൾ, ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലായിരിക്കും ചക്ര ശ്രദ്ധ പതിപ്പിക്കുക.
മൂലധനം നിർണായകമായ ഈ മേഖലകളിലേക്ക് ഉത്തരവാദിത്തത്തോടെ മുൂലധന ഒഴുക്ക് ലഭ്യമാക്കാനും നവീനമായ സാമ്പത്തിക ചട്ടക്കൂടുകൾ സൃഷ്ടിക്കാനും ഇതു വഴിയൊരുക്കും. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്ബിഐ ചെയർമാൻ ചല്ല ശ്രീനിവാസലു ഷെട്ടി സന്നിഹിതനായി. അറിവു പങ്കു വെക്കുന്നതും പദ്ധതികൾ വിലയിരുത്തുന്നതും ശേഷി വികസിപ്പിക്കുന്നതുമായ ഒരു സംവിധാനമായിരിക്കും ചക്ര സെന്റർ എന്ന് എം നാഗരാജു ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.