Sections

ടെക്‌നോപാർക്ക് സിഇഒ ആയി സച്ചിൻ കുമാർ യാദവ് ചുമതലയേറ്റു

Sunday, Oct 04, 2026
Reported By Admin
Sachin Kumar Yadav IAS Takes Charge as Technopark CEO

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്നോപാർക്കിൻറെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സച്ചിൻ കുമാർ യാദവ് ഐഎഎസ് ചുമതലയേറ്റു. മുൻ സിഇഒ സന്ദീപ് കുമാർ ഐഎഎസിന് പകരമാണ് സച്ചിൻ കുമാർ സ്ഥാനമേറ്റത്.

നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷൻറെ (കെഎസ്ഐടിഎം) ഡയറക്ടറായ സച്ചിൻ കുമാർ യാദവ് ടെക്നോപാർക്ക് സിഇഒയുടെ അധിക ചുമതല വഹിക്കും.

രാജസ്ഥാൻ സ്വദേശിയായ സച്ചിൻ കുമാർ കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇതിനുമുമ്പ് സംസ്ഥാന ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.