Sections

കിറ്റ്‌സിന് യുഎൻ ടൂറിസത്തിൻറെ ടെഡ്ക്വാൾ സർട്ടിഫിക്കേഷൻ

Sunday, Oct 04, 2026
Reported By Admin
KITTS MBA Program Gets UN Tourism TedQual Accreditation

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) യുഎൻ ടൂറിസം ടെഡ്ക്വാൾ സർട്ടിഫിക്കേഷൻ. കിറ്റ്സിൻറെ എംബിഎ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിനാണ് ഈ അന്താരാഷ്ട്ര അക്കാദമിക് അക്രഡിറ്റേഷൻ ലഭിച്ചത്.

വിനോദസഞ്ചാര മേഖലയിലെ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായുള്ള യുഎൻ ടൂറിസത്തിൻറെ സംവിധാനമാണ് ടെഡ്ക്വാൾ സർട്ടിഫിക്കേഷൻ.

ടൂറിസം സാംസ്കാരിക മന്ത്രിയും കിറ്റ്സ് ചെയർമാനുമായ പി.സി വിഷ്ണുനാഥ് ടൂറിസം സെക്രട്ടറിയും കിറ്റ്സ് വൈസ് ചെയർമാനുമായ കെ. ബിജുവിന് കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ട്-2026 ൽ വച്ച് പുരസ്കാരം സമ്മാനിച്ചു.

ട്രാവൽ-ടൂറിസം പഠന മേഖലയ്ക്ക് കേരളം നൽകുന്ന പ്രാധാന്യത്തിനും കിറ്റ്സിലെ പഠനനിലവാരത്തിനുമുള്ള അംഗീകാരമാണിതെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. അക്കാദമിക മേഖലയിൽ കിറ്റ്സിനെ മികവിൻറെ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടൂറിസം ഡയറക്ടർ അഞ്ജന എം, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) സുമിത് കുമാർ താക്കൂർ, കിറ്റ്സ് ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. ബി. രാജേന്ദ്രൻ, കിറ്റ്സ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പ്രദീപ് മനോഹർ, കിറ്റ്സ് അസോസിയേറ്റ് പ്രൊഫ. ഡോ. ഹരികൃഷ്ണൻ പി.കെ എന്നിവർ സംബന്ധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.