Sections

എയു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ കോഴിക്കോട് ശാഖ നവീകരിച്ചു; എൻആർഐ, എംഎസ്എംഇ മേഖലകൾക്ക് കൂടുതൽ കരുത്തേകും

Friday, Oct 02, 2026
Reported By Admin
AU Small Finance Bank Opens Renovated Kozhikode Branch

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കും യൂണിവേഴ്സൽ ബാങ്കായി മാറുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ച എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ കോഴിക്കോട് വൈഎംസിഎ റോഡിലെ നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു. പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീകുമാർ കോർമത്ത് ആണ് നവീകരിച്ച ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. എയു സ്മോൾ ഫിനാൻസ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ, പ്രദേശത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മികച്ച ബാങ്കിംഗ് അനുഭവവും ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ സ്ഥലത്ത് ശാഖ സജ്ജീകരിച്ചിരിക്കുന്നത്. സേവിംഗ്സ്-കറന്റ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, റീട്ടെയിൽ-ബിസിനസ് വായ്പകൾ, സ്വർണ്ണപ്പണയം, വെൽത്ത് സൊല്യൂഷനുകൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, വിദേശ വിനിമയ സേവനങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, പ്രത്യേക എൻആർഐ ബാങ്കിംഗ് സേവനങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.

റീട്ടെയിൽ ഉപഭോക്താക്കൾ, സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ, എംഎസ്എംഇകൾ, വ്യാപാരികൾ, എൻആർഐ ഉപഭോക്താക്കൾ എന്നിവരുടെ ആവശ്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ സമഗ്രമായ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങളിലൂടെ കേരളത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് ബാങ്ക്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും നാട്ടുകാർക്കും ബാങ്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാനും ബാങ്കിന്റെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാനും അവസരമൊരുക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.