Sections

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച

Saturday, Oct 03, 2026
Reported By Admin
EKA Mobility Records 1,243% EV Sales Growth in H1 FY27

പൂനെ: ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ഏകാ മൊബിലിറ്റി 2026 -27 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച രേഖപ്പെടുത്തി.

സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ഏകാ മൊബിലിറ്റി 1,786 ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ വിറ്റു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 133 വാഹനങ്ങളായിരുന്നു വിൽപ്പന. ഇതോടെ വിൽപ്പനയിൽ 1,243 ശതമാനം വളർച്ചയും 13 മടങ്ങിലേറെ വർധനയും രേഖപ്പെടുത്തി.

ചെറു വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 79ൽ നിന്ന് 1,286 യൂണിറ്റായി ഉയർന്നു. ബസ് വിൽപ്പന 54ൽ നിന്ന് 500 യൂണിറ്റായും വർധിച്ചു. ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും പുറമെ ഈ വർഷം മീഡിയം, ഹെവി കൊമേഴ്സ്യൽ വാഹന വിഭാഗത്തിലേക്കും കമ്പനി പ്രവേശിച്ചു. പൂനെയിലെ രണ്ട് പ്ലാന്റുകൾക്ക് പുറമെ മധ്യപ്രദേശിലെ പിതാംപൂരിൽ മെഗാ നിർമാണ ഹബ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.