Sections

എന്റർപ്രൈസ് നെറ്റ്വർക്ക്പരിവർത്തനം വേഗത്തിലാക്കാൻ സിസ്‌കോയുമായി വി ബിസിനസ് സഹകരിക്കുന്നു

Friday, Oct 02, 2026
Reported By Admin
Vi Business and Cisco Partner for Hybrid SD-WAN Services

കൊച്ചി: എന്റർപ്രൈസുകളുടെ നെറ്റ്വർക്ക് അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനായി വി ബിസിനസ് സിസ്കോയുമായി തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. സിസ്കോ മെരാക്കിയുടെ സുരക്ഷിത മൾട്ടി-ഡബ്ല്യുഎൻ ശേഷികളും വി ബിസിനസിന്റെ മാനേജ്ഡ് കണക്റ്റിവിറ്റിയും സംയോജിപ്പിച്ചാണ് ഹൈബ്രിഡ് എസ്ഡി-ഡബ്ല്യുഎൻ സേവനം ഒരുക്കുന്നത്.

ഹൈബ്രിഡ് നെറ്റ്വർക്കിംഗ്, മൾട്ടി-ക്ലൗഡ് ഇന്റഗ്രേഷൻ, സംയോജിത സുരക്ഷ എന്നിവയിലൂടെ സുരക്ഷിതവും ചടുലവും സ്കെയിലബിളുമായ നെറ്റ്വർക്കുകൾ ഒരുക്കാൻ ഇത് സഹായിക്കും. രാജ്യവ്യാപക കണക്റ്റിവിറ്റിക്കൊപ്പം ഒരൊറ്റ കോൺടാക്ട് പോയിന്റ്, പ്രൊആക്ടീവ് മോണിറ്ററിംഗ്, ലൈഫ് സൈക്കിൾ മാനേജ്മെന്റ് എന്നിവയും സേവനത്തിൽ ലഭ്യമാകും.

2023-ൽ അവതരിപ്പിച്ച ഹൈബ്രിഡ് എസ്ഡി-ഡബ്ല്യുഎൻ പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.