- Trending Now:
കൊച്ചി: ലുലുമാളിൽ സർപ്രൈസ് ഒളിപ്പിച്ച് ആപ്പിളിന്റെ ഇന്ത്യയിലെ പ്രീമിയം റീസെല്ലേഴ്സായ ഇമാജിൻ. കമ്പനിയുടെ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ ടീസറിലാണ് സൂചനയുള്ളത്. കഴിഞ്ഞ ദിവസമിറങ്ങിയ ടീസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. കൊച്ചിയിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രോഗ്രാം നടക്കുന്നുവെന്ന സൂചന ടീസർ നൽകുന്നുണ്ട്. അതിനാൽ തന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പീരിയൻസ് സെന്റർ കൊച്ചിയിൽ ഒരുങ്ങുകയാണോ അതോ പുതിയ പ്രോഡക്ട് ലോഞ്ചിങ്ങാണോ എന്നതിലും വ്യക്തതയില്ല. എന്നാൽ കമ്പനി ഇതിനൊന്നും ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. ഈ മാസം 30 ന് കൊച്ചി ലുലു മാളിൽ പ്രഖ്യാപനമുണ്ടാകുമെന്ന് വീഡിയോയിൽ പറയുന്നു. സിനിമാ ടീസറിന് സമാനമായ രീതിയിൽ പുറത്തിറക്കിയ വീഡിയോയിൽ 'കേരളാസ് ബിഗെസ്റ്റ് ബ്ലോക്ബസ്റ്റർ എ.പി.പി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണ് എ.പി.പി എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 'ന്യൂ സാഗാ ബിഗിൻസ്' എന്ന ടാഗ് ലൈനോടെ വന്ന വീഡിയോയിൽ കേരളത്തിന്റെ തനിമയും സംസ്കാരവും എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൊച്ചിയുടെ പശ്ചാത്തലത്തിൽ മുഖം വ്യക്തമല്ലാത്ത രീതിയിൽ ഒരാൾ നിൽക്കുന്ന ചിത്രമാണ് വീഡിയോയുടെ അവസാനം കാണിക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ പത്ത് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.