Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; 360 രൂപ കുറഞ്ഞു

Tuesday, Mar 03, 2026
Reported By Admin
Gold Price Falls ₹360 Per Sovereign Today

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,24,680 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെ 2,400 രൂപയുടെ ഇടിവും ഉച്ചയ്ക്ക് ശേഷം 520 രൂപയുടെ വർധനയും സ്വർണവിലയിൽ സംഭവിച്ചിരുന്നു.

നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിനം വില കുറഞ്ഞ് 1,07,920 രൂപയിലേക്ക് താഴുകയും ഫെബ്രുവരി നാലിന് വീണ്ടും വില ഉയർന്ന് 1,17,720 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടർന്ന വില ഏറ്റക്കുറച്ചിലുകളോടെ തുടർന്ന സ്വർണം ഫെബ്രുവരി 27ന് 1,18,480 രൂപയിലേക്ക് എത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി സ്വർണവില കുതിക്കുകയും ഫെബ്രുവരി 28ന് 1,23,720 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഈ മാസാരംഭം തന്നെ വില വർധനയോടെ തുടങ്ങിയ സ്വർണവിപണി പതിവിന് വിപരീതമായി ഞായറാഴ്ചയും വില വർധിച്ച് 1,26,920 രൂപയിലേക്ക് എത്തിയിരുന്നു. 3,200 രൂപയുടെ വർധനയാണ് ഒരു പവൻ സ്വർണത്തിന് മാർച്ച് ഒന്നിന് സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞ് 15,585 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.