Sections

കല്യാൺ ജൂവലേഴ്സിന് തമിഴ്നാട് സർക്കാരിൻറെ 'തായ് മാമൻ തങ്ക മോതിരം' പദ്ധതിക്കായി ഒരു ഗ്രാം സ്വർണമോതിരങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ലഭിച്ചു

Monday, Aug 24, 2026
Reported By Admin
Kalyan Jewellers Bags Contract to Supply 38,550 Gold Rings Under Tamil Nadu’s Thai Maman Thanga Modh

കൊച്ചി: തമിഴ്നാട് സർക്കാരിൻറെ 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെമ്പാടുമായി ഒരു ഗ്രാം തൂക്കമുള്ള, 22 കാരറ്റ്, 916 ബിഐഎസ് ഹാൾമാർക്ക് ചെയ്ത സ്വർണമോതിരങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ കല്യാൺ ജൂവലേഴ്സിന് ലഭിച്ചു. തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായുള്ള കരാർ പ്രകാരം കല്യാൺ ജൂവലേഴ്സ് 38,550 ഒരു ഗ്രാം 22 കാരറ്റ് സ്വർണമോതിരങ്ങൾ വിതരണം ചെയ്യും.

സംസ്ഥാനത്തുടനീളമുള്ള അർഹരായ ഗുണഭോക്താക്കൾക്ക് സ്വർണ മോതിരങ്ങൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള തമിഴ്നാട് സർക്കാരിൻൻറെ ഒരു ക്ഷേമ പദ്ധതിയാണ് 'തായ് മാമൻ തങ്കമോതിരം തിട്ടം'. കരാർ പ്രകാരം, ഈ മോതിരങ്ങൾ നിർമ്മിക്കുകയും ഹാൾമാർക്ക് ചെയ്യുകയും തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൻ നിർദ്ദേശിക്കുന്ന നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് കല്യാൺ ജൂവലേഴ്സിൻറെ ചുമതല.

തമിഴ് കുടുംബങ്ങളിൽ സ്വർണത്തിന് എപ്പോഴും പ്രത്യേക സ്ഥാനമുണ്ടെന്നും അത് കുട്ടികൾക്കുള്ള സമ്മാനമായി ലഭിക്കുമ്പോൾ കൂടുതൽ ആഴത്തിലുള്ള അർത്ഥം കൈവരുന്നുവെന്നും കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്ല്യാണരാമൻ പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനും ഭാവിക്കുമുള്ള തമിഴ്നാട് സർക്കാരിൻറെ പ്രതിബദ്ധതയാണ് തായ് മാമന് തങ്കമോതിരം പദ്ധതിയിലൂടെ വെളിവാകുന്നത്. ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ കല്യാൺ ജൂവലേഴ്സിന് അഭിമാനമുണ്ട്. കുടുംബത്തിൻറെ പ്രതീക്ഷകളുടെയും കുട്ടിയുടെ ഭാവിയുടെയും ചെറുതെങ്കിലും അർത്ഥവത്തായ പ്രതീകമാണ് ഓരോ മോതിരവും. പരമാവധി ശ്രദ്ധയോടെയും ഗുണനിലവാരത്തോടെയും സുതാര്യതയോടെയും ഈ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സിന് നിലവിൽ തമിഴ്നാട്ടിൽ 30 ഷോറൂമുകളുണ്ട്. കൂടാതെ തങ്ങളുടെ ആദ്യത്തെ പ്രാദേശിക ബ്രാൻഡായ 'അക്ഷയ തങ്ക മാളിക' ചെന്നൈയിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാൻഡിനെയും ആഭരണശേഖരങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.