Sections

പുതിയ സ്ലിക് ടയർ ശ്രേണി 'പ്രോടോർക് റേസിംഗ്' അവതരിപ്പിച്ച് യൂറോഗ്രിപ്പ് ടയേഴ്സ്

Sunday, Aug 23, 2026
Reported By Admin
Eurogrip Tyres Launches Protorq Racing Slick Tyres for 2026 PETRONAS TVS India One-Make Championship

ചെന്നൈ: പെട്രോണാസ് ടിവിഎസ് ഇന്ത്യ വൺ മേക്ക് ചാമ്പ്യൻഷിപ്പിന്റെ 2026 സീസണിൽ പുതിയ സ്ലിക് ടയർ ശ്രേണി 'പ്രോടോർക് റേസിംഗ്' അവതരിപ്പിച്ച് യൂറോഗ്രിപ്പ് ടയേഴ്സ്. തുടർച്ചയായ എട്ടാം വർഷമാണ് ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് ചാമ്പ്യൻഷിപ്പിന്റെ ടെക്നിക്കൽ പാർട്ണറായി എത്തുന്നത്.

ഓഗസ്റ്റ് 14ന് ആരംഭിച്ച 2026 ചാമ്പ്യൻഷിപ്പ് വിവിധ ലീഗുകളിലായി അഞ്ച് ഘട്ടങ്ങളായാണ് നടക്കുന്നത്. ടിവിഎസ് അപ്പാച്ചെ ആർആർ 310, അപ്പാച്ചെ ആർടിആർ 200 മോട്ടോർസൈക്കിളുകളിൽ മുൻ-പിൻ ഭാഗങ്ങളിൽ പുതിയ പ്രോടോർക് റേസിംഗ് സ്ലിക് ടയറുകളാണ് ഉപയോഗിക്കുന്നത്.

മികച്ച ഗ്രിപ്പ്, കൂടുതൽ കോൺടാക്ട്, ഉയർന്ന ലീൻ ആംഗിളുകളിലും സ്ഥിരത എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് റേസിംഗിനായി പ്രത്യേകം വികസിപ്പിച്ച കാർകസ് മെറ്റീരിയറും നിർമ്മാണ രീതിയും ഉപയോഗിച്ച് ടയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റേസിംഗ് അനുഭവങ്ങളിലൂടെ ടയർ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്താനും ഉയർന്ന പ്രകടനമുള്ള ടു-വീലർ ടയറുകൾ വികസിപ്പിക്കാനും ചാമ്പ്യൻഷിപ്പുമായുള്ള പങ്കാളിത്തം സഹായിക്കുന്നതായി ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.കെ. രവി പറഞ്ഞു.

റേസ്ട്രാക്കിൽ നിന്നുള്ള അനുഭവങ്ങൾ ടയർ പ്രകടനം, ഹാൻഡ്ലിംഗ്, റൈഡർ ആത്മവിശ്വാസം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ സിടിഒയും ഡെപ്യൂട്ടി സിഒഒയുമായ വി. ശിവരാമകൃഷ്ണൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.