- Trending Now:
ഒരേ വേദിയിൽ 150 സിറോസ് ഇവി കളുടെ വിതരണം
ടച്ച് പോയിന്റുകളുടെ എണ്ണം 35 ലേക്ക്
കൊച്ചി: ചിങ്ങം ഒന്നിന് കേരളത്തിൽ 500 കിയ വാഹനങ്ങൾ വിതരണം ചെയ്ത് ഇഞ്ചിയോൺ കിയ. 150 സിറോസ് ഇവി കൾ ഒരേ വേദിയിൽ ഉപഭോക്താക്കൾക്ക് കൈമാറി. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കാണ് വാഹനങ്ങൾ കൈമാറിയത്. കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ ചടങ്ങിൽ മുഖ്യാതിഥിയായി. കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ്, ഇഞ്ചിയോൺ കിയ ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, മാനേജിങ് ഡയറക്ടർ നയീം ഷാഹുൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പൂക്കളം, ചെണ്ടമേളം, ഓണസദ്യ എന്നിവയോടെയാണ് ചടങ്ങ് നടന്നത്. തുടർന്ന് 150 ഇവികളുടെ ഫ്ലാഗ് ഓഫും നടത്തി.
'ഒരു ഡീലർ ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഒരേ മോഡൽ ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചു' എന്ന നേട്ടത്തിന് ഇഞ്ചിയോൺ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരവും ലഭിച്ചു.
മികച്ച പ്രതികരണം ലഭിക്കുന്ന സിറോസ് ഇവിക്ക് ഇതുവരെ 650ലേറെ ബുക്കിങ്ങുകൾ ലഭിച്ചതായി ഇഞ്ചിയോൺ കിയ അറിയിച്ചു. 2026ൽ ആദ്യമായി 10,000 വാഹനങ്ങളുടെ വാർഷിക വിൽപന മറികടക്കാനും 50,000 വാഹനങ്ങളുടെ ആകെ വിൽപനയും,നാല് ലക്ഷം സർവീസ് റിപ്പയർ ഓർഡറുകളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ 25 ടച്ച് പോയിന്റുകളാണ് ഇഞ്ചിയോൺ കിയയ്ക്കുള്ളത്. സെപ്റ്റംബർ അവസാനത്തോടെ ഒറ്റപ്പാലം, പെരുമ്പാവൂർ, കാക്കനാട്, കട്ടപ്പന, പാലാ, പത്തനംതിട്ട, അടൂർ, കൊട്ടാരക്കര, കാട്ടാക്കട, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ 10 പുതിയ കിയ സ്റ്റുഡിയോ ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കും. ഇതോടെ ടച്ച് പോയിന്റുകളുടെ എണ്ണം 35 ആകും.
'ചിങ്ങം ഒന്നിന് കേരളത്തിലുടനീളം 500 കാറുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതും, അതിൽ 150 സിറോസ് ഇ വി ഒരൊറ്റ വേദിയിൽ വെച്ച് കൈമാറാൻ സാധിച്ചതും ഞങ്ങളുടെ ടീമിനെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ലാണ്. അതിലുപരി, കേരളത്തിലെ വാഹനമേഖല ഏത് ദിശയിലേക്കാണ് വളരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. 100% സൗരോർജ്ജത്തിലേക്ക് മാറിയതും അൾട്രാ-ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങൾ ആരംഭിച്ചതും ഹരിത വാഹനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോക്താവിന് ഒരു കാർ കൈമാറുന്നത് ഒരു ബന്ധത്തിന്റെ അവസാനമല്ല; മറിച്ച് അത് പുതിയൊരു തുടക്കം മാത്രമാണ്.' ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ പറഞ്ഞു.
''സുസ്ഥിരത കിയയുടെ പ്രധാന മുൻഗണനകളിലൊന്നാണ്. ഇലക്ട്രിക് വാഹനങ്ങളിലൂടെ സുസ്ഥിരമായ മൊബിലിറ്റിയിലേക്ക് മുന്നേറുകയാണ് ഞങ്ങളുടെ ലക്ഷ്യം. കിയയുടെ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുകയും പുതിയ മൊബിലിറ്റി അനുഭവങ്ങൾ പരീക്ഷിക്കാൻ മുന്നോട്ടുവരികയും ചെയ്യുന്ന കേരളത്തിലെ ഉപഭോക്താക്കളെ ഞങ്ങൾ അഭിനന്ദിക്കുന്നു. കേരളത്തിൽ കിയയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ചതും സുസ്ഥിരവുമായ മൊബിലിറ്റി അനുഭവങ്ങൾ നൽകാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.'' കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ പറഞ്ഞു.
ഹരിതോർജ്ജ പദ്ധതികൾക്കായി 10 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിലെ 250 കിലോവാട്ട് സൗരോർജ ശേഷി വർഷാവസാനത്തോടെ 2 മെഗാവാട്ടായി ഉയർത്തും. പ്രതിവർഷം 24 ലക്ഷം യൂണിറ്റ് ഹരിത വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം. ഇതുവഴി പ്രതിവർഷം ഏകദേശം 1,900 ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നെട്ടൂരിൽ 240 കിലോവാട്ട് ഡിസി അൾട്രാഫാസ്റ്റ് ചാർജറും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. അനുയോജ്യമായ പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾ 20 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ 2,000ലേറെ ജീവനക്കാരാണ് ഇഞ്ചിയോൺ കിയയുടെ വിവിധ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.