- Trending Now:
വ്യവസായത്തിലെ ആദ്യ 48 മണിക്കൂർ അപ്ടൈം ഗ്യാരണ്ടിയുമായി പുതിയ മാനദണ്ഡം സ്ഥാപിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രക്കിന് 15 ലക്ഷം രൂപ വരെ അധിക ലാഭം നേടാനുള്ള സാധ്യതയും.
സ്ഥിരമായി മികച്ച ഇന്ധനക്ഷമത നൽകുന്ന പേറ്റന്റ് നേടിയ എഐ അധിഷ്ഠിത ഐഫ്യുവൽസ്മാർട്ട് ഓട്ടോ ഡ്രൈവ് മോഡുമായി ഇന്ത്യയിലെ ഏറ്റവും ബുദ്ധിപരമായ ട്രക്ക്.
മികച്ച ഇന്ധനക്ഷമതയ്ക്കും പ്രകടനത്തിനുമായി ഒപ്റ്റിമൈസ് ചെയ്ത അടുത്ത തലമുറ 320 എച്ച്പി എംപവർ എൻജിൻ മുഴുവൻ ശ്രേണിക്കും കരുത്തേകുന്നു.
ഫ്ലീറ്റ് ഉടമകൾക്കായി റിമോട്ട് ഇഗ്നിഷൻ ഇൻഹിബിറ്റ്, എസി ഉപയോഗ നിയന്ത്രണം തുടങ്ങിയ സവിശേഷതകളുള്ള ഐമാക്സ് 2.0 അഡ്വാൻസ്ഡ് ഫ്ലീറ്റ് ടെലിമാറ്റിക്സ് സൊല്യൂഷനോടുകൂടി ലഭ്യമാണ്.
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ്, ട്രാൻസ്പോർട്ടർമാർക്കും ഫ്ലീറ്റ് ഉടമകൾക്കുമായി 'പ്രോഫിറ്റ് കാ റോക്കറ്റ്' എന്ന ആശയത്തിൽ രൂപകൽപ്പന ചെയ്ത പുതിയ തലമുറ ഹെവി കൊമേഴ്സ്യൽ ട്രക്കായ ബ്ലെയ്സോ ഐ-ടിആർകെ അവതരിപ്പിച്ചു.
വെറുമൊരു ട്രക്ക് എന്നതിലുപരി സമ്പൂർണ ബിസിനസ് സൊല്യൂഷനായാണ് ബ്ലെയ്സോ ഐ-ടിആർകെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മികച്ച ഇന്ധനക്ഷമത, ശക്തമായ പവർട്രെയിൻ, ബുദ്ധിപരമായ കണക്ടഡ് ടെക്നോളജി, വ്യവസായത്തിലെ മുൻനിര അപ്ടൈം ഗ്യാരണ്ടി എന്നിവ ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വരുമാനം വർധിപ്പിക്കാനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും ഫ്ലീറ്റിൽ മികച്ച നിയന്ത്രണം നേടാനും ഉപഭോക്താക്കളെ സഹായിക്കും.
മൂന്ന് പ്രധാന ഉപഭോക്തൃ ഉറപ്പുകളെ അടിസ്ഥാനമാക്കിയാണ് ബ്ലെയ്സോ ഐ-ടിആർകെ രൂപകൽപ്പന ചെയ്തിരിക്കുന്നത്:
10 ശതമാനം വരെ മികച്ച ഇന്ധനക്ഷമത നൽകുന്ന ബ്ലെയ്സോ ഐ-ടിആർകെയി ൽ എഐ അധിഷ്ഠിത ഐഫ്യുവൽസ്മാർട്ട് ഓട്ടോ ഡ്രൈവ് മോഡ്, ടർബോമാക്സ് ടർബോചാർജർ, ഒപ്റ്റിഫ്യുവൽ എയർ കംപ്രസർ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുണ്ട്. ഓരോ തുള്ളി ഇന്ധനത്തിൽ നിന്നും പരമാവധി മൂല്യം നേടാൻ ഇവ സഹായിക്കുന്നു.
ഇതിലൂടെ ലഭിക്കുന്ന ഇന്ധന ലാഭം അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രക്കിന് 15 ലക്ഷം രൂപ വരെ അധിക ലാഭമായി മാറാൻ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു.
ബ്ലെയ്സോ ഐ-ടിആർകെ ശ്രേണിക്ക് കരുത്തേകുന്നത് 320 എച്ച്പി എംപവർ എൻജിനാണ്. മികച്ച പ്രകടനം, ഉയർന്ന വിശ്വാസ്യത, കൂടുതൽ ഉൽപ്പാദനക്ഷമത എന്നിവയാണ് ഇത് നൽകുന്നത്.
കോംഫിമാക്സ് സസ്പെൻഡഡ് സീറ്റ്, ഈസിക്രൂയിസ് ക്രൂയിസ് കൺട്രോൾ, ബ്ലൂടൂത്ത് മ്യൂസിക് സിസ്റ്റം, വിശാലമായ എർഗണോമിക് എസി ക്യാബിൻ തുടങ്ങിയ സൗകര്യങ്ങൾ ദീർഘദൂര യാത്രകളിൽ ഡ്രൈവർമാരുടെ സൗകര്യം വർധിപ്പിക്കുകയും കൂടുതൽ യാത്രകൾ കാര്യക്ഷമമായി പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യും.
വാഹനങ്ങളുടെ ലഭ്യത വർധിപ്പിക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള മഹീന്ദ്രയുടെ സർവീസ് അഷ്വറൻസ് പ്രോഗ്രാമിന്റെ പിന്തുണയും ബ്ലെയ്സോ ഐ-ടിആർകെയ്ക്ക് ലഭിക്കും. ഇതിന്റെ പ്രധാന സവിശേഷത വ്യവസായത്തിലെ ആദ്യ 48 മണിക്കൂർ അപ്ടൈം ഗ്യാരണ്ടിയാണ്.
വാഹനം വാഗ്ദാനം ചെയ്ത 48 മണിക്കൂറിനുള്ളിൽ നിരത്തിലിറക്കാൻ കഴിയാത്ത സാഹചര്യത്തിൽ, നിബന്ധനകൾക്ക് വിധേയമായി ഉപഭോക്താക്കൾക്ക് പ്രതിദിനം 10,000 രൂപ ലഭിക്കും. ദേശീയപാതകളിൽ 75കിലോമീറ്ററിനുള്ളിലും സംസ്ഥാനപാതകളിൽ 50 കിലോമീറ്ററിനുള്ളിലും സ്ഥിതി ചെയ്യുന്ന സർവീസ് സെന്ററുകളും മഹീന്ദ്ര ക്വിക്ക് സർവീസ് പോയിന്റുകളും ഇതിന് പിന്തുണ നൽകും.
കൂടാതെ, ഡീലർ ശൃംഖലയിലുടനീളം 250 നിർണായക പാർട്സുകളുടെ ലഭ്യത ഉറപ്പാക്കുന്ന പാർട്സ് സപ്ലൈ ഗ്യാരണ്ടിയും ലഭിക്കും. വാഗ്ദാനം ചെയ്ത 24 മണിക്കൂറിനുള്ളിൽ യോഗ്യമായ പാർട്ട് ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, നിബന്ധനകൾക്ക് വിധേയമായി അത് സൗജന്യമായി നൽകും. 100-ലധികം പാർട്സുകൾക്ക് മികച്ച വാറണ്ടിയും ലഭ്യമാണ്.
മഹീന്ദ്രയുടെ അടുത്ത തലമുറ കണക്ടഡ് വെഹിക്കിൾ പ്ലാറ്റ്ഫോമായ ഐമാക്സ് 2.0 ആണ് ബ്ലെയ്സോ ഐ-ടിആർന്റെ മറ്റൊരു പ്രധാന സവിശേഷത. തത്സമയ വാഹന വിവരങ്ങൾ, പ്രെഡിക്റ്റീവ് ഡയഗ്നോസ്റ്റിക്സ്, ഡ്രൈവർ പെരുമാറ്റ നിരീക്ഷണം, സർവീസ് മാനേജ്മെന്റ്, ബിസിനസ് സംബന്ധമായ വിവരങ്ങൾ എന്നിവ ഡെസ്ക്ടോപ്പ്, മൊബൈൽ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നു. ഇത് മികച്ച തീരുമാനങ്ങൾ എടുക്കാനും ഫ്ലീറ്റ് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും സഹായിക്കും.
ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതിനായി 6വൈ/6എൽ, 8വൈ/8എൽ എംകെയർ വാർഷിക മെയിന്റനൻസ് കോൺട്രാക്ടുകളും ടിപ്പറുകൾക്കായി 6,000-10,000 മണിക്കൂർ വരെയുള്ള എക്സ്റ്റൻഡഡ് വാറണ്ടി പ്ലാനുകളും ലഭ്യമാണ്. ഇത് പരിപാലനച്ചെലവ് കുറയ്ക്കുന്നതിനും കൂടുതൽ മനസ്സമാധാനം നൽകുന്നതിനും സഹായിക്കും.
പുതിയ നൗ 24x7 മൊബൈൽ ആപ്പ് വഴി ഫ്ലീറ്റ് ഉടമകൾക്ക് അവരുടെ ഫോണിൽ നിന്ന് തന്നെ സമ്പൂർണ ഡിജിറ്റൽ സേവനങ്ങൾ ലഭിക്കും. ബ്രേക്ക്ഡൗൺ സഹായം അഭ്യർത്ഥിക്കാനും ട്രാക്ക് ചെയ്യാനും അവസാനിപ്പിക്കാനും, ബ്രേക്ക്ഡൗൺ വാനിന്റെ ലൊക്കേഷൻ തത്സമയം കാണാനും, റിപ്പയർ ഓർഡറുകൾക്ക് ഡിജിറ്റൽ അംഗീകാരം നൽകാനും ആപ്പ് സഹായിക്കും.
ഈ മൂന്ന് പ്രധാന സവിശേഷതകളിലൂടെ കൂടുതൽ സമ്പാദിക്കുക, കൂടുതൽ ഓടിക്കുക, കൂടുതൽ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലെയ്സോ ഐ-ടിആർകെ സമ്പൂർണ ലാഭക്ഷമതാ സൊല്യൂഷനായി മാറുന്നു.
മഹീന്ദ്രയുടെ ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾക്കായുള്ള ആദ്യ ഇന്റലികോർ ഡിസൈനാണ് ബ്ലെയ്സോ ഐ-ടിആർകെ. വാഹനത്തിന്റെ പ്രകടനം, കരുത്ത്, ഡ്രൈവർ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ആധുനിക ഡിസൈനും മികച്ച റോഡ് പ്രസൻസും നൽകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വീതിയേറിയ ഗ്രില്ലും വലിയ ഹൈ-പെർഫോമൻസ് ഹെഡ്ലാമ്പുകളും വാഹനത്തിന് ശക്തമായ റോഡ് പ്രസൻസ് നൽകുന്നു. ഡ്രൈവറെ കേന്ദ്രീകരിച്ചുള്ള എർഗണോമിക് ക്യാബിൻ ദീർഘദൂര യാത്രകളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുന്നു. സ്കൈലൈൻ ബ്ലൂ ഉൾപ്പെടെ മൂന്ന് നിറങ്ങളിൽ ബ്ലെയ്സോ ഐ-ടിആർകെ ലഭ്യമാകും. വിവിധ വേരിയന്റുകളിലും ആപ്ലിക്കേഷനുകളിലും വാഹനം ലഭ്യമാക്കും.
''ഇന്ത്യയുടെ ചരക്ക് നീക്ക, ലോജിസ്റ്റിക്സ് മേഖല വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ട്രക്സ് & ബസസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് ചെയർമാൻ - എസ്എംഎൽ മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗം ശ്രീ. വിനോദ് സഹായ് പറഞ്ഞു. സാങ്കേതികവിദ്യ, വിശ്വാസ്യത, പ്രവർത്തനക്ഷമത എന്നിവയാണ് ഇനി മത്സരക്ഷമത നിർണയിക്കുക. മികച്ച ട്രക്കുകൾ നിർമ്മിക്കുന്നതിനൊപ്പം, നൂതനത്വത്തിലൂടെയും ശക്തമായ ഉപഭോക്തൃ പങ്കാളിത്തത്തിലൂടെയും കൊമേഴ്ഷ്യൽ മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബ്ലെയ്സോ ഐ-ടിആർകെ ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രക്കിന് 15 ലക്ഷം രൂപ വരെ അധിക ലാഭം നേടാനുള്ള സാധ്യതയുള്ള 'പ്രോഫിറ്റ് കാ റോക്കറ്റ്' കൂടിയാണിത്. വ്യവസായത്തിലെ ആദ്യത്തേതും സമാനതകളില്ലാത്തതുമായ അപ്ടൈം ഗ്യാരണ്ടിയും ഇതോടൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.