Sections

സൈനികർക്കായി പിഎൻബിയുടെ പുതിയ ക്രെഡിറ്റ് കാർഡുകൾ

Saturday, Aug 22, 2026
Reported By Admin
PNB Launches Lakshura and Parakram Credit Cards for Indian Army Personnel

ന്യൂഡൽഹി: ഇന്ത്യൻ സൈനികർക്കായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 'പിഎൻബി ലക്ഷുറ', 'പിഎൻബി പരാക്രം' എന്നീ രണ്ട് പുതിയ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചു. ഇന്ത്യൻ സൈന്യവുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കാർഡുകൾ പുറത്തിറക്കിയത്.

സൈനിക ഉദ്യോഗസ്ഥർക്കായി മെറ്റൽ കാർഡായാണ് ലക്ഷുറ ലഭിക്കുക. ജെ.സി.ഒമാർക്കും മറ്റ് റാങ്കുകളിലുള്ള സൈനികർക്കുമായി പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിൾ മെറ്റീരിയലിലാണ് പരാക്രം കാർഡ്.

കാന്റീൻ സ്റ്റോറ്സ് ഡിപ്പാർട്ട്മെന്റ് (സിഎസ്ഡി) വഴിയുള്ള വാങ്ങലുകൾക്ക് മൂന്ന് ശതമാനം കാഷ്ബാക്ക്, സൗജന്യ എയർപോർട്ട് ലോഞ്ച്, സീറോ ഫോറെക്സ് മാർക്ക്അപ്പ്, 'ബൈ വൺ ഗെറ്റ് വൺ' സിനിമാ ടിക്കറ്റ്, ഗോൾഫ് പരിശീലനം തുടങ്ങിയ ആനുകൂല്യങ്ങൾ കാർഡുകൾ വാഗ്ദാനം ചെയ്യുന്നു.

സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ സൈന്യത്തിലെയും പിഎൻബിയിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.