- Trending Now:
കൊച്ചി: ഓരോ മൂന്ന് ചക്ര വാഹനത്തിനും ചെറിയ വാണിജ്യ വാഹനത്തിനും പിന്നിൽ ഒരു ജീവനോപാധിയുണ്ട് - ഒരു ഡ്രൈവർ, ഒരു കടയുടമ, ഒരു വിതരണ പങ്കാളി, ഒരു ചെറുകിട ബിസിനസ്സ്. ഇന്ന്, ഇത്തരം 4 ലക്ഷത്തിലധികം യാത്രകൾ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയുടെ വൈദ്യുത വാഹനങ്ങളിലാണ് നടക്കുന്നത്.
ഇന്ത്യയുടെ വൈദ്യുത അവസാന മൈൽ ഗതാഗത മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, 4 ലക്ഷം സംയോജിത വൈദ്യുത വാഹന വിൽപ്പന പിന്നിടുന്ന ഇന്ത്യയിലെ ആദ്യ വാണിജ്യ വൈദ്യുത വാഹന നിർമ്മാതാവായി മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് മാറി.
തങ്ങളുടെ ഉപജീവനത്തിനും വളർച്ചയ്ക്കും പുരോഗതിക്കുമായി മഹീന്ദ്രയുടെ വൈദ്യുത വാണിജ്യ വാഹനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് സാമ്പത്തികമായി ലാഭകരമാകുമ്പോഴാണ് അവർ വൈദ്യുത ഗതാഗതം സ്വീകരിക്കുക എന്ന ആശയത്തിലാണ് കമ്പനിയുടെ വിജയം അധിഷ്ഠിതമായിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഒരു പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ ആവശ്യപ്പെടുന്നതിനുപകരം, ഉപഭോക്താക്കളുടെ പ്രതിദിന വരുമാനവും ബിസിനസ് ഫലങ്ങളും മെച്ചപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ നൽകുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന്റെ സ്വാഭാവിക ഫലമായാണ് പാരിസ്ഥിതിക നേട്ടങ്ങളും ഉണ്ടായത്.
മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങൾ (യുഡിഒ, ട്രിയോ ശ്രേണി, സോർ ഗ്രാൻഡ്, സിയോ, ഇ-ആൽഫ എന്നിവ ഉൾപ്പെടെ) സംയുക്തമായി 900 കോടിയിലധികം കിലോമീറ്റർ സഞ്ചരിക്കുകയും ഏകദേശം 1,85,000 മെട്രിക് ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്തു. ഇത് 83 ലക്ത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചതിന് തുല്യമാണ്.
ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നങ്ങൾ, പങ്കാളിത്തങ്ങൾ, ധനസഹായം, ഉപഭോക്തൃ പിന്തുണ എന്നിവയിലെ നിക്ഷേപങ്ങളുടെ പിൻബലത്തിൽ, 2031-ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുകയാണ് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയുടെ ലക്ഷ്യം.
4 ലക്ഷം എന്നത് ഞങ്ങൾക്ക് വെറുമൊരു സംഖ്യയല്ല , ദിവസവും ഞങ്ങൾ പിന്തുണയ്ക്കുന്ന 4 ലക്ഷം ജീവനോപാധികളാണത്. വൈദ്യുത വാഹനങ്ങൾ തിരഞ്ഞെടുക്കാൻ തയ്യാറായ ഡ്രൈവർമാർക്കും സംരംഭകർക്കും, ഇന്ത്യയുടെ അവസാന മൈൽ സമ്പദ്വ്യവസ്ഥയിൽ ഇവി ഗതാഗതം പ്രായോഗികമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റാൻ സഹായിച്ച പങ്കാളികൾക്കും ടീമുകൾക്കും ഈ നേട്ടത്തിന്റെ അംഗീകാരം നൽകുന്നു. മഹീന്ദ്രയിൽ ഞങ്ങളുടെ ശ്രദ്ധ വ്യക്തമാണ്, മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുക, അനുബന്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഓരോ അവസാന മൈൽ ഉപഭോക്താവിനും ഇവി ഗതാഗതം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുമെന്ന് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുമൻ മിശ്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.