- Trending Now:
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് സ്ട്രെച്ചർ ട്രോളി കൈമാറി. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സമയബന്ധിതമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനും സുരക്ഷിതമായി മാറ്റുന്നതിനുമായാണിത് നൽകിയത്.
മുത്തൂറ്റ് ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എജിഎം രോഹിത് രാജ് കെ., കൺസൾട്ടന്റ് വിനു മാമ്മൻ എന്നിവരിൽ നിന്നും സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ എ ട്രോളി ഏറ്റുവാങ്ങി. മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ എക്സിക്യൂട്ടീവ് ജോയൽ ജോയ്, റെയിൽവേ ചീഫ് ബുക്കിംഗ് സൂപ്പർവൈസർ വി. കെ. സാബു, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർമാരായ അനിൽ മാത്യു, ലുജീന, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.