- Trending Now:
ന്യൂഡൽഹി: നവംബറിലെ ഉത്സവകാലത്തോടനുബന്ധിച്ച് റീട്ടെയിൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). ഷോപ്പിംഗ്, യാത്ര, വിനോദം, ഭക്ഷണം, ദൈനംദിന ചെലവുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ആകർഷകമായ കിഴിവുകളും ഇൻസ്റ്റന്റ് സേവിംഗ്സും ക്യാഷ്ബാക്കുമാണ് ബാങ്ക് ലഭ്യമാക്കുന്നത്.
ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ജിയോ, വിവോ, മേക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ഈസ്മൈട്രിപ്പ്, പേടിഎം, ക്ലിയർട്രിപ്പ്, പിവിആർ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലും പ്ലാറ്റ്ഫോമുകളിലും ഓഫറുകൾ ലഭ്യമാണ്. റിലയൻസ് ഡിജിറ്റൽ, ജിയോ സ്റ്റോറുകൾ എന്നിവിടങ്ങളിൽ 10 ശതമാനം വരെയും വിവോ സ്റ്റോറുകളിൽ 12 ശതമാനം വരെയും ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ആമസോണിൽ നവംബർ 15 മുതൽ 25 വരെയും ഫ്ലിപ്കാർട്ടിൽ നവംബർ 14 മുതൽ 20 വരെയും ഏഴ് ശതമാനം വരെ കിഴിവുണ്ട്. യാത്രാ ബുക്കിംഗുകൾക്ക് ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 15 ശതമാനം വരെയും രാജ്യാന്തര ടിക്കറ്റുകളിൽ 10 ശതമാനം വരെയും ഹോട്ടൽ ബുക്കിങ്ങുകളിൽ 20 ശതമാനം വരെയും ഇളവ് ലഭിക്കും.
പിവിആറിൽ സിനിമാ ടിക്കറ്റിന് ബൈ വൺ ഗെറ്റ് വൺ ഓഫറും ഭക്ഷണത്തിന് 20 ശതമാനം കിഴിവും ലഭിക്കും. ഫസ്റ്റ് ക്രൈ, സ്വിഗ്ഗി, സൊമാറ്റോ, പേടിഎം തുടങ്ങിയവയിലും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗ്യമായ യുപിഐ ഇടപാടുകൾക്കും റുപേ ക്രെഡിറ്റ് കാർഡ് ഇഎംഐ പേയ്മെന്റുകൾക്കും ക്യാഷ്ബാക്ക് ലഭിക്കും.
കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഒഴികെയുള്ള പിഎൻബിയുടെ യോഗ്യമായ റീട്ടെയിൽ ക്രെഡിറ്റ് കാർഡുകൾക്കാണ് ഓഫറുകൾ ബാധകം. ഓരോ വ്യാപാര സ്ഥാപനത്തിന്റെയും നിബന്ധനകളും കുറഞ്ഞ ഇടപാട് തുകയും ഡിസ്കൗണ്ട് പരിധിയും ബാധകമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.