- Trending Now:
കോട്ടയം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്. കോട്ടയം ഗാന്ധിനഗറിലെ ഹിന്ദ്ലാബ്സിലാണ് പ്രമേഹ രോഗനിർണയത്തിനും നിരീക്ഷണത്തിനുമായി കുറഞ്ഞ നിരക്കിൽ പരിശോധനാ സൗകര്യം ഒരുക്കുന്നത്.
സാധാരണ 500 രൂപ വരുന്ന എച്ച്ബിഎ1സി പരിശോധന ഇവിടെ എച്ച്പിഎൽസി രീതി ഉപയോഗിച്ച് 280 രൂപ മതിയാകും. കഴിഞ്ഞ 2-3 മാസങ്ങളിലെ ശരാശരി രക്ത ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന ടെസ്റ്റാണ് എച്ച്ബിഎ1സി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ഡയഗ്നോസ്റ്റിക് ശൃംഖലയാണ് ഹിന്ദ്ലാബ്സ്.
രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ഊന്നൽ നൽകുന്ന ഈ വർഷത്തെ ലോക പ്രമേഹ ദിന പ്രമേയമായ 'പ്രമേഹത്തിനെതിരെ നേരത്തെയുള്ള നടപടികൾ' എന്ന ആശയവുമായി ചേരുന്നതാണ് ഈ സംരംഭം. തുടർച്ചയായ പരിശോധനകൾ ആവശ്യമുള്ള രോഗികൾക്ക് കുറഞ്ഞ നിരക്കിലുള്ള ഈ പരിശോധനാ സൗകര്യം ഏറെ സഹായകമാകും.
കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി ഗേറ്റിന് എതിർവശത്തായി 2025 മാർച്ച് 21 മുതൽ ഹിന്ദ്ലാബ്സ് ലബോറട്ടറി പ്രവർത്തിച്ചു വരുന്നു. സാധാരണയായി ചെയ്യാറുള്ള ബയോകെമിസ്ട്രി, ഹെമറ്റോളജി, ക്ലിനിക്കൽ പതോളജി, പ്രത്യേക ഹോർമോൺ പരിശോധനകൾ തുടങ്ങിയവ പുറത്തെ നിരക്കിനേക്കാൾ 40 മുതൽ 60 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും.
പിഴവുകൾ ഒഴിവാക്കുന്നതിനായി ലബോറട്ടറി ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള ഓട്ടോമേറ്റഡ് അനലൈസറുകൾ ഹിന്ദ്ലാബ്സിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു പത്തോളജിസ്റ്റിന്റെ സാങ്കേതിക മേൽനോട്ടത്തിൽ പരിചയസമ്പന്നരായ ടെക്നീഷ്യൻസും ബയോകെമിസ്റ്റും ചേർന്നാണ് പരിശോധനകൾ നടത്തുന്നത്.
ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 6.30 മുതൽ വൈകുന്നേരം 7.30 വരെ ഈ കേന്ദ്രം പ്രവർത്തിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഏകദേശം 230-ഓളം കേന്ദ്രങ്ങളടങ്ങുന്ന ഹിന്ദ്ലാബ്സ് ശൃംഖലയുടെ ഭാഗമാണിത്. കൂടുതൽ വിവരങ്ങൾക്ക്: 9188913776.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.