Sections

കാമ്പസ് ടു ബൂത്ത് കാമ്പയിൻ ഉദ്ഘാടനം

Monday, Nov 09, 2026
Reported By Admin
Chief Electoral Officer Dr Sajith Babu inaugurates the Campus to Booth voter registration campaign a

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള കാമ്പസ് ടു ബൂത്ത് കാമ്പയിൻ തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത് ബാബു ഉദ്ഘാടനം ചെയ്തു. പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.

17 വയസ്സും അതിന് മുകളിലും പ്രായമുള്ള ഹയർ സെക്കൻഡറി സ്കൂൾ, കോളേജ് വിദ്യാർഥികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കേരളം ആവിഷ്കരിച്ച കാമ്പയിനാണ് കാമ്പസ് ടു ബൂത്ത്. 'സ്റ്റെപ് ഫോർവേഡ് ഗറ്റ് കൗണ്ടഡ്' എന്ന ടാഗ് ലൈനിൽ നവംബർ രണ്ടിനാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക എൻറോൾമെൻറ് ഡ്രൈവ് ആരംഭിച്ചത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹരായ വിദ്യാർഥികൾക്ക് ഫോം 6 വഴി അപേക്ഷിക്കാം. ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ വഴി പരമാവധി വിദ്യാർഥികളെ തെരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.