Sections

ഓണത്തോടനുബന്ധിച്ച് പ്രത്യേക ബാങ്കിംഗ് ഓഫറുകളുമായി യെസ് ബാങ്ക്

Saturday, Aug 15, 2026
Reported By Admin
YES Bank Onam Offers: Deposits, Loans and Card Benefits

കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ ഉപഭോക്താക്കൾക്കായി നിക്ഷേപങ്ങൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലുടനീളം ആകർഷകമായ ആനുകൂല്യങ്ങളാണ് യെസ് ബാങ്ക് ഒരുക്കിയിട്ടുള്ളത്. ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന ആയിരക്കണക്കിന് പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുതിയ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്.

പ്രവാസികൾക്കുള്ള എഫ്.സി.എൻ.ആർ (ബി) യുഎസ് ഡോളർ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 6.6 ശതമാനം വരെ പലിശ ലഭിക്കും. നികുതി ഇളവുകൾക്ക് പുറമെ നിക്ഷേപിച്ച തുകയും പലിശയും പൂർണ്ണമായും തിരികെ കൊണ്ടുപോകാനുള്ള സൗകര്യവും ഇതിലുണ്ട്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.25 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം വരെയും പലിശ നേടാം. ഡിജിറ്റലായി സ്ഥിര നിക്ഷേപം ആരംഭിക്കുന്നവർക്ക് ആകർഷകമായ യെസ് റിവാർഡ്സ് ലഭിക്കുന്നതാണ്.

സൗകര്യപ്രദമായ തിരിച്ചടവ് കാലാവധിയോടെ 50 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾ ലഭ്യമാണ്. പുതിയ വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും വായ്പ ലഭിക്കും. ഇതിന്റെ പ്രോസസ്സിംഗ് ഫീസിൽ 50 ശതമാനം ഇളവ് നൽകുന്നുണ്ട്. യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യാപാരികളിൽ നിന്നുള്ള പർച്ചേസുകൾക്ക് 20 ശതമാനം വരെ പ്രത്യേക ഇളവുകൾ ലഭിക്കും.

വലിയ പ്രവാസി സമൂഹവും ശക്തമായ ഉപഭോക്തൃ സമ്പദ്വ്യവസ്ഥയുമുള്ള കേരളം യെസ് ബാങ്കിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ വിപണിയാണെന്ന് യെസ് ബാങ്ക് റീട്ടെയിൽ ലയബിലിറ്റീസ്, ഫീസ് ആൻഡ് ബിസിനസ്സ് ബാങ്കിംഗ് കൺട്രി ഹെഡ് ധീരജ് സംഘി പറഞ്ഞു. നിക്ഷേപങ്ങൾക്കും വായ്പകൾക്കും മികച്ച ആനുകൂല്യങ്ങളും ക്രെഡിറ്റ് കാർഡ് ഓഫറുകളും നൽകി ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.