Sections

500 കോടി രൂപയുടെ എംഎസ്എംഇ വായ്പകൾക്ക് അനുമതി നൽകി ഇന്ത്യൻ ബാങ്ക്

Saturday, Aug 08, 2026
Reported By Admin
Indian Bank Sanctions ₹500 Crore MSME Loans

ന്യൂഡൽഹി: 120-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രെഡിറ്റ് ഔട്ട്റീച്ച് പരിപാടിയിൽ ഇന്ത്യൻ ബാങ്ക് എംഎസ്എംഇ മേഖലയ്ക്കായി 500 കോടി രൂപയുടെ വായ്പകൾക്ക് അനുമതി നൽകി.

128 ഗുണഭോക്താക്കൾക്ക് ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാർ വായ്പാ അനുമതി രേഖകൾ കൈമാറി. രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി 1,250 കോടി രൂപയുടെ വായ്പാ നിർദേശങ്ങൾ ബാങ്ക് സമാഹരിച്ചിട്ടുണ്ട്. എംഎസ്എംഇ ഉപഭോക്താക്കൾക്ക് ഏകീകൃത ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിനുള്ള യൂണിഫൈഡ് എംഎസ്എംഇ പോർട്ടലും ചടങ്ങിൽ അവതരിപ്പിച്ചു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഡൽഹിയിലെ നൈന ആക്ടിവിറ്റി എജ്യുക്കേഷൻ സൊസൈറ്റിക്ക് വീൽചെയറുകളും, സാക്ഷി എൻജിഒയ്ക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.